കൊച്ചി: രാജ്യവ്യാപകമായി തൊഴിലാളി യൂണിയൻ നടത്തിയ ഹർത്താലിൽ പ്രതികരിച്ച് അഡ്വ. ഹരീഷ് വാസുദേവൻ. മോദി സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ സമരം ചെയ്യാൻ കേരളത്തിൽ സമരം ചെയ്യുന്നത് എന്തിന്, ഡൽഹിയിൽ പോയി സമരം ചെയ്യണ്ടേ എന്ന ജി.വിജയരാഘവന്റെ പ്രസ്‌താവനയ്ക്ക് മറുപടി നൽകിക്കൊണ്ടാണ് ഹരീഷ് വാസുദേവൻ ഫേസ്‌ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മോദി സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ സമരം ചെയ്യാൻ കേരളത്തിൽ സമരം ചെയ്യുന്നത് എന്തിന്, ഡൽഹിയിൽ പോയി സമരം ചെയ്യണ്ടേ എന്നു ജി.വിജയരാഘവൻ ഒരു ചർച്ചയിൽ ചോദിക്കുന്നത് കേട്ടു. ആ കുയുക്തി പലരും പങ്കുവെച്ചു കണ്ടു. ഇവർ 1947 നു മുൻപ് ജീവിച്ചിരുന്നെങ്കിൽ, ഗാന്ധിജിയും നെഹ്രുവും ബ്രിട്ടീഷുകാരെ ഇൻഡ്യയിൽ നിന്ന് ഓടിക്കാൻ ലണ്ടനിൽ പോയി വേണ്ടേ സമരം ചെയ്യാൻ, ഇൻഡ്യയിൽ ഹർത്താൽ നടത്തിയിട്ട് പാവം ഇൻഡ്യാക്കാരെ വലച്ചിട്ട് എന്ത് കാര്യമെന്ന് ചോദിച്ചേനെ ഇല്ലേ?
ദണ്ഡിയാത്രയുടെ പിറ്റേന്ന് ഇന്നത്തെ ചില ചാനലുകൾ ഉണ്ടായിരുന്നെങ്കിൽ ഗാന്ധി അനാവശ്യമായി ഉപ്പ് കുറുക്കി, ജനം വലഞ്ഞു എന്ന തലക്കെട്ടിൽ BGM കേൾക്കാമായിരുന്നു സമരരീതികൾ മാറണം എന്ന ചർച്ച നടക്കട്ടെ, ഞങ്ങൾ സമരം ചെയ്യില്ല എന്നു പറയുന്നവർ ഈ സമരം മുന്നോട്ട് വെച്ച 12 മുദ്രാവാക്യങ്ങൾ നേടാൻ പിന്നെന്ത് മാർഗ്ഗമാണ് നിങ്ങൾ ഇപ്പോൾ അവലംബിക്കുന്നത് എന്നുകൂടി പറയണം. അതോ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ നിലനിർത്തുക എന്നത് കർഷകരുടെയും തൊഴിലാളികളുടെയും മാത്രം ആവശ്യമാണോ?? നിങ്ങളുടെ ആവശ്യം അല്ലേ??
Post Your Comments