തിരുവനന്തപുരം: കർണ്ണാടകയിൽ ഹിജാബ് നിരോധനത്തിന് പിന്നാലെ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ടിപ്പു സുൽത്താന്റെ ചരിത്ര ഭാഗങ്ങൾ നീക്കം ചെയ്തതിനെതിരെ പ്രതിഷേധവുമായി ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. ടിപ്പു സുൽത്താന്റെ മഹത്വത്തെ സൂചിപ്പിക്കുന്ന ചരിത്ര ഭാഗങ്ങൾ നീക്കം ചെയ്യാൻ പോകുന്നുവെന്നും, മരണം വരെ ബ്രിട്ടീഷ് വിരുദ്ധനായി നിലകൊണ്ട ഒരു പോരാളിയുടെ ചരിത്രം ഇനി കുട്ടികൾ പഠിക്കേണ്ടതില്ലായെന്നാണ് ഇതിന്റെ ചുരുക്കമെന്നും തഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചു.
‘വിഭിന്ന സംസ്‌കാരങ്ങളും ചരിത്രങ്ങളും മായ്ച്ചു കളയുന്നവർക്ക് വൈദേശിക ശക്തികൾക്ക് എതിരെ പൊരുതിയ വീരന്മാരല്ല, ബ്രിട്ടീഷുകാരുടെ ഷൂ നക്കിയവരാണ് ഹീറോ’, ഫാത്തിമ തഹ്ലിയ വിമർശിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
കർണ്ണാടകയിൽ ഹിജാബ് വിവാദത്തിന് പിന്നാലെ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ടിപ്പു സുൽത്താന്റെ മഹത്വത്തെ സൂചിപ്പിക്കുന്ന ചരിത്ര ഭാഗങ്ങൾ നീക്കം ചെയ്യാൻ പോകുന്നു. മരണം വരെ ബ്രിട്ടീഷ് വിരുദ്ധനായി നിലകൊണ്ട ഒരു പോരാളിയുടെ ചരിത്രം ഇനി കുട്ടികൾ പഠിക്കേണ്ടതില്ലായെന്ന് ചുരുക്കം. വിഭിന്ന സംസ്‌കാരങ്ങളും ചരിത്രങ്ങളും മായ്ച്ചു കളയുന്നവർക്ക് വൈദേശിക ശക്തികൾക്ക് എതിരെ പൊരുതിയ വീരന്മാരല്ല, ബ്രിട്ടീഷുകാരുടെ ഷൂ നക്കിയവരാണ് ഹീറോ.
Post Your Comments