Latest NewsKeralaNews

മീഡിയ വൺ പൂട്ടാതിരിക്കാൻ ഗർജ്ജിച്ച നേതാക്കളൊക്കെ വിനുവിനെ രക്ഷിക്കാനും എന്തേലുമൊക്കെ മൊഴിയണം പ്ലീസ്: ബെറ്റിമോൾ മാത്യു

വിനു.വി.ജോണിനെ ശരിയാക്കണം.. അയാളുടെ പൂട പറിക്കണം.. !

കോഴിക്കോട്: വിവാദ പരാമർശം നടത്തിയതിനെത്തുടർന്ന്, വ്യാപകമായി വിമർശനങ്ങളേറ്റുവാങ്ങിയ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണിന് പിന്തുണയുമായി അധ്യാപിക ബെറ്റിമോൾ മാത്യു. ‘കേരളത്തെക്കുറിച്ചും സ്വന്തം മണ്ഢലത്തെക്കുറിച്ചും ചിന്തിക്കാൻ നേരമില്ലെന്നു പ്രഖ്യാപിച്ച ആഫ്രിക്കൻ അൻവർ വരെ കളത്തിലിറങ്ങിയിരിക്കുന്നു’വെന്നു ബെറ്റിമോൾ വിമർശിച്ചു.

read also: താപനില ക്രമാതീതമായി ഉയരുന്നു, വരും ദിവസങ്ങളില്‍ ചൂടുകാറ്റിന് സാധ്യത : മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കുറിപ്പ് പൂർണ്ണ രൂപം

ശ്ശോ…. സാംസ്കാരിക കുട്ടിമാരെവിടെ??
യാദൃച്ഛികമായി fb ൽ കയറിയതാ … ഇന്നലെ ഒരു ഐ എൻ ടി യു സി നേതാവ് പൂട ശേഖരൻ തുടങ്ങി വച്ചതാണ്.. ഇന്നായപ്പോൾ കേരളത്തെക്കുറിച്ചും സ്വന്തം മണ്ഢലത്തെക്കുറിച്ചും ചിന്തിക്കാൻ നേരമില്ലെന്നു പ്രഖ്യാപിച്ച ആഫ്രിക്കൻ അൻവർ വരെ കളത്തിലിറങ്ങിയിരിക്കുന്നു..എന്തിനാന്നല്ലേ …. വിനു.വി.ജോണിനെ ശരിയാക്കണം.. അയാളുടെ പൂട പറിക്കണം.. !

ഇനി ഈ കശ്മലനെ ശരിയാക്കാൻ സാംസ്കാരിക കുട്ടിമാർ കൂടി ഇറങ്ങിയാൽ മതി.. അവർ അണിയറയിൽ അരയും തലയും മുറുക്കുകയും കാപ്സ്യൂൾ വിഴുങ്ങുകയുമാവും …. ഉടനെ വരില്ലേ ഈ വഴി …..?!! ആ വചനങ്ങൾക്കായി കട്ട വെയ്റ്റിംഗ് ആണ് .

മീഡിയ വൺ പൂട്ടാതിരിക്കാൻ ഗർജ്ജിച്ച നേതാക്കളൊക്കെ പാവം വിനു വി ജോണിനെ രക്ഷിക്കാനും എന്തേലുമൊക്കെ മൊഴിയണം പ്ലീസ് …..
അതോ നിങ്ങളെല്ലാം ചന്ദ്രശേഖരന്മാരോ ????
വിനു വി ജോണിനൊപ്പം … മാധ്യമ പ്രവർത്തനത്തിലെ ധീരതയ്ക്കൊപ്പം..?
ഡോ.ബെറ്റി മോൾ മാത്യു .

shortlink

Related Articles

Post Your Comments

Related Articles


Back to top button