ഭോപ്പാല്‍: മതപരിവര്‍ത്തനം ചെയ്ത് വിവാഹം കഴിച്ച യുവതിയെ മുത്വലാഖ് ചൊല്ലി. ഭര്‍ത്താവിനെതിരെ പോലീസ് കേസ് എടുത്തു. മധ്യപ്രദേശിലാണ് സംഭവം. ഹിന്ദു മത വിശ്വാസിയായ യുവതിയെയാണ്, മതപരിവര്‍ത്തനം ചെയ്ത് നര്‍സിംഗ്പൂര്‍ സ്വദേശി മുഹമ്മദ് ഫറൂഖ് വിവാഹം കഴിച്ചത്. മൊഴി ചൊല്ലിയ ശേഷം, പുനര്‍വിവാഹത്തിന് അഥവാ ഹലാലയ്ക്ക് നിര്‍ബന്ധിക്കുന്നതായാണ് യുവതി ആരോപിക്കുന്നത്.
ഇസ്ലാമിക ആചാര പ്രകാരം മുത്വലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയ സ്ത്രീയെ, അതേ ആള്‍ക്ക് വീണ്ടും വിവാഹം കഴിക്കണമെങ്കില്‍ മറ്റൊരാള്‍ വിവാഹം കഴിച്ച് മൊഴി ചൊല്ലണം എന്നാണ്. ഇതിനായി കഴിക്കുന്ന വിവാഹമാണ് ഹലാല. ഇത്തരമൊരു വിവാഹത്തിനായി, മുഹമ്മദ് നിരന്തരം ശല്യപ്പെടുത്തുകയും, ഭീഷണി മുഴക്കുകയും ചെയ്യുന്നുവെന്നാണ് കരേലി സ്വദേശിനിയായ യുവതി നല്‍കിയ പരാതി.
പ്രണയ വിവാഹമായിരുന്നു യുവതിയുടേത്. ഇവര്‍ക്ക് രണ്ട് മക്കളും ഉണ്ട്. വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടി ഹിന്ദുവായിരുന്നു. മതം മാറേണ്ടെന്ന് മുഹമ്മദ് ഉറപ്പ് നല്‍കിയതായി യുവതി പറയുന്നു. പിന്നീട്, ഇയാളുടെയും വീട്ടുകാരുടെയും പീഡനം അസഹനീയമായതിനെ തുടര്‍ന്നാണ് താന്‍ മതം മാറിയതെന്ന് യുവതി വെളിപ്പെടുത്തി.
വിവാഹ ശേഷം ഇയാള്‍ സ്ത്രീധനത്തിന്റെ പേരില്‍ ഉള്‍പ്പെടെ യുവതിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് അടുത്തിടെയാണ് മൊഴി ചൊല്ലിയത്. ഇതിന് ശേഷം മുഹമ്മദ് യുവതിയെ വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.
Post Your Comments