ThiruvananthapuramKeralaNattuvarthaLatest NewsNews

കോടതി വിധി കണക്കിലെടുത്തില്ല, സെക്രട്ടേറിയേറ്റിൽ ഹാജരായത് വെറും 174 പേര്‍

തിരുവനന്തപുരം: കോടതി വിധിയെ മാനിക്കാതെ സമരക്കാർക്കൊപ്പം നിന്ന് സെക്രട്ടേറിയേറ്റ് ജീവനക്കാർ. നിർബന്ധമായും ഹാജരാകണമെന്ന ഉത്തരവുണ്ടായിട്ടും ഇന്ന് ജോലിക്കെത്തിയത് വെറും 174 പേരാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Also Read:‘പണിമുടക്ക് അവസാനത്തെ സമരായുധമാണ്’: എല്ലാം നേടിയെടുത്തത് പോരാട്ടങ്ങളിലൂടെയാണെന്ന് കോടിയേരി

സെക്രട്ടറിയേറ്റില്‍ ആകെയുള്ളത് 4821 സ്ഥിരം ജീവനക്കാരാണ് ഇവരിൽ 174 പേർ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്. പല വിഭാഗങ്ങളും ഒഴിഞ്ഞു കിടക്കുകയാണ്. പണിമുടക്കിന്റെ ആദ്യ ദിവസമായ ഇന്നലെ വെറും 32 പേരായിരുന്നു സെക്രട്ടറിയേറ്റില്‍ ജോലിക്കെത്തിയത്. എന്നാല്‍, കോടതി ഇടപെട്ടതോടെ സംസ്ഥാന സര്‍ക്കാരിന് ഡയസ്നോണ്‍ പ്രഖ്യാപിക്കേണ്ടി വന്നിരുന്നു. എന്നാല്‍, ഈ നിര്‍ദ്ദേശം പല ജീവനക്കാരും പാലിച്ചിട്ടില്ല.

അതേസമയം, സർക്കാർ ഉദ്യോഗസ്ഥർ സമരത്തിൽ നിന്ന് പിന്മാറുന്നുവെന്ന വാർത്ത വന്നതോടെ വ്യാപാരികളും സമരം അവസാനിപ്പിച്ചു കടകൾ തുറക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button