ന്യൂഡൽഹി: കേരളം ഉള്‍പ്പടെയുള്ള 6 സംസ്ഥാനങ്ങളിലെ ഒഴിവ് വന്നിരിക്കുന്ന രാജ്യസഭ സീറ്റിലേക്ക് മാർച്ച് 31 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് പാർട്ടികൾ. കേരളത്തില്‍ 3 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജെബി മേത്തർ (കോൺഗ്രസ്), എ.എ. റഹീം (സി.പി.എം), പി. സന്തോഷ് കുമാർ (സി.പി.ഐ) എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എ.കെ ആന്റണി (കോണ്‍ഗ്രസ്), സോംപ്രസാദ് കെ (സിപിഎം), എം.വി ശ്രേയസ് കുമാര്‍ (എല്‍ജെഡി) എന്നിവരുടെ ഒഴിവിലേക്കാണ് കേരളത്തില്‍ രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യസഭയുടെ ബന്ധപ്പെട്ട ചില രസകരമായ അവസ്തുതകൾ പരിശോധിക്കാം.
1. രാജ്യസഭയുടെ ഘടന:
രാജ്യസഭയിലെ പരമാവധി അംഗസംഖ്യ 250 ആണ്. അതിൽ 12 പേരെ സാഹിത്യം, കല, ശാസ്ത്രം, സാമൂഹ്യസേവനം എന്നിവയിൽ മികച്ച നേട്ടം കൈവരിച്ച വ്യക്തികളിൽ നിന്ന് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നു. ശേഷിക്കുന്ന അതാത് അംഗങ്ങൾ സംസ്ഥാനങ്ങളുടെ പ്രതിനിധികളാണ്. ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിന് അനുസൃതമായാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. പാർലമെന്റ് നിയമപ്രകാരം നിശ്ചയിക്കുന്ന വിധത്തിലാണ് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുക.
2. ഇന്ത്യയിലെ വനിതാ സംവരണ ബിൽ:
‘വനിതാ സംവരണ ബിൽ’ എന്നറിയപ്പെടുന്ന 108-ാം ഭേദഗതി ബിൽ 2010 മാർച്ച് 9 നാണ് ഭൂരിപക്ഷ വോട്ടിന് രാജ്യസഭ പാസാക്കിയത്. രാഷ്ട്രീയ ചർച്ചകളിൽ ഇടയ്ക്കിടെ ഉയർന്നു കേൾക്കുന്ന ഒന്നാണെങ്കിലും, പിന്നീട് അത് നിറം മങ്ങുന്ന വിഷയമായി മാറാറുണ്ട്. തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിയമന സമയങ്ങളിലാണ് ‘വനിതാ സംവരണ ബിൽ’ വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുക. പലതവണ ലോക്സഭയിൽ ബിൽ എത്തിയെങ്കിലും പാസായില്ല. രാജ്യസഭയിൽ പാസാക്കിയതിന് ശേഷം ബില്ലിനെതിരെ നാനാഭാഗങ്ങളിൽ നിന്നായി എതിർപ്പുകളുയർന്നിരുന്നു. ‘ബില്ലിന് അംഗീകാരം നൽകിയത് ഭാവിയെ അപകടത്തിലാക്കുന്നു’ എന്ന് വരെ സംശയമുണ്ടായി. സ്ത്രീകളെ സഭയിലേക്ക് തിരഞ്ഞെടുക്കാൻ രാഷ്ട്രീയ പാർട്ടികൾ തന്നെ തീരുമാനിച്ചാൽ അവസാനിക്കുന്ന വിഷയത്തെയാണ്, വർഷങ്ങളോളം ഇങ്ങനെ ക്യൂവിൽ നിർത്തിയിരിക്കുന്നത്.
Also Read:ആർബിഐ ഓഫീസർ ഗ്രേഡ് ബി തസ്തികയിൽ ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം
ആർജെഡിയും എസ്പിയും ബില്ലിനെതിരെ കടുത്ത എതിർപ്പാണ് ഉയർത്തിയത്. കൂടുതൽ സ്ത്രീകളെ രാഷ്ട്രീയത്തിൽ കാലുറപ്പിക്കാൻ അനുവദിക്കുന്നതിനുള്ള ഒരു ഉത്തേജകമായി ബില്ലിനെ കാണണം. ശാശ്വതമായ അവകാശമായി കണക്കാക്കരുത് എന്ന രീതിയിലും വിഷയം ചർച്ച ചെയ്യപ്പെട്ടു. സംവരണത്തെ അനുകൂലിക്കുന്നവർ, ഇന്ത്യൻ സ്ത്രീകൾക്ക് അവരുടെ ശരിയായ രാഷ്ട്രീയ അവകാശം ലഭിക്കണമെന്ന് വാദിച്ചു. രാജ്യത്തെ എല്ലാ നിയമസഭയിലും സ്ത്രീകൾക്ക് പ്രാതിനിധ്യം ഉണ്ടാകണം. അതിനുള്ള നിയമനിർമാണം നടക്കണമെന്നുമുള്ള ആവശ്യം ഉന്നയിക്കപ്പെട്ടുള്ള സംസാരങ്ങളും സമരങ്ങളും ഇന്ത്യയിൽ ആരംഭിച്ചിട്ട് 25 വർഷം കഴിഞ്ഞിരിക്കുന്നു.
3. അംഗങ്ങളുടെ യോഗ്യത:
(i) ഈ സഭയിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ഇന്ത്യൻ പൗരനായിരിക്കണം.
(ii) 30 വയസിൽ പ്രായം കുറയാൻ പാടില്ല.
(iii) പാർലമെന്റ് നിർദ്ദേശിക്കുന്ന മറ്റ് യോഗ്യതകളും ഉണ്ടായിരിക്കണം.
1951-ലെ ജനപ്രാതിനിധ്യ നിയമമനുസരിച്ച്, ഒരു വ്യക്തി ഏത് സംസ്ഥാനത്തുനിന്നും തിരഞ്ഞെടുപ്പിന് ശ്രമിക്കുന്നുവോ ആ സംസ്ഥാനത്തെ ഒരു പാർലമെന്ററി ഇലക്ടറായിരിക്കണം. മാനസികാവസ്ഥയില്ലാത്തയാൾ, ഇന്ത്യൻ പൗരത്വം ഇല്ലാത്ത ആൾ, വിദേശ പൗരത്വം സ്വീകരിച്ചയാൾ എന്നീ വിഭാഗത്തിലുള്ളവർ രാജ്യസഭ അംഗമാകാൻ യോഗ്യരല്ല.
4. സഭയുടെ കാലാവധി:
രാജ്യസഭ ഒരു സ്ഥിരം സഭയാണ്. സഭ പിരിച്ചുവിടാൻ കഴിയില്ല. ലോക്സഭ പോലെ, രാജ്യസഭ ഒരിക്കലും പിരിച്ചുവിടുന്നില്ല. സഭയിലെ അംഗങ്ങളെ ആറ് വർഷത്തേക്കായാണ് തിരഞ്ഞെടുക്കുന്നത്. ഓരോ രണ്ട് വർഷത്തിലും അതിന്റെ മൂന്നിലൊന്ന് അംഗങ്ങളും വിരമിക്കുകായും, പുതിയ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു.
5. വൈസ് പ്രസിഡന്റിനെ നീക്കം ചെയ്യുന്ന രീതി:
രാജ്യസഭയുടെ അധ്യക്ഷൻ എന്ന നിലയിൽ ഉപരാഷ്ട്രപതിയെ, പ്രമേയത്തിലൂടെ സ്ഥാനത്തുനിന്നും മാറ്റാവുന്നതാണ്. രാജ്യസഭയിലെ ഭൂരിപക്ഷം അംഗങ്ങൾ പാസാക്കിയ പ്രമേയത്തിലൂടെയായിരിക്കും ഇത് സംഭവിക്കുക. ലോക്‌സഭയുടെ അംഗീകാരവും ഇതിനു വേണം. തന്റെ ഓഫീസിൽ നിന്നുള്ള ഒരു പ്രമേയം പരിഗണനയിലിരിക്കെ ചെയർമാൻ അധ്യക്ഷനാകരുത്. പ്രമേയത്തിന്മേലുള്ള ചർച്ചയിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് അനുമതിയുണ്ടെങ്കിലും അത്തരമൊരു പ്രമേയത്തിൽ വോട്ട് ചെയ്യാൻ അദ്ദേഹത്തിന് അർഹതയില്ല.
Post Your Comments