കോഴിക്കോട്: വനിതാദിന പരിപാടിയില്‍ പങ്കെടുത്തതിന് കാരണംകാണിക്കല്‍ നോട്ടീസ് ലഭിച്ചതിനു പിന്നാലെ, സിറ്റി പൊലീസ് മേധാവിയെ രൂക്ഷമായി വിമര്‍ശിച്ച് സിവില്‍ പൊലീസ് ഓഫീസറുടെ ഫേസ്ബുക്ക് കുറിപ്പ്. ഫറോക്ക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ യു. ഉമേഷാണ് (ഉമേഷ് വള്ളിക്കുന്ന്) സിറ്റി പൊലീസ് മേധാവി എ.വി. ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടത്. മാര്‍ച്ച് എട്ടിന് കാലിക്കറ്റ് പ്രസ്ക്ലബില്‍ ‘സായ’ സംഘടിപ്പിച്ച പരിപാടിയില്‍ ‘പ്രണയപ്പകയിലെ ലിംഗരാഷ്ട്രീയം’ എന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിച്ചതിന് എ.വി. ജോര്‍ജ് ഉമേഷിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
മേലുദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ പരിപാടിയില്‍ പങ്കെടുത്തത് ഗുരുതര കൃത്യവിലോപവും അച്ചടക്കലംഘനവുമാണെന്ന് കാണിച്ചാണ് അഞ്ചു ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്ന് കാട്ടി മാര്‍ച്ച് 25ന് നോട്ടീസ് നല്‍കിയത്. ഇതോടെ കാരണം ബോധിപ്പിക്കല്‍ നോട്ടീസും ‘സായ’യുടെ പരിപാടിയുടെ ചിത്രവും ഉള്‍പ്പെടുത്തിയിട്ട പോസ്റ്റിലാണ് രൂക്ഷ വിമര്‍ശനമുള്ളത്.
Read Also: സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലിന് സാധ്യത : പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്
പൊലീസിന്‍റെ അമ്പലപ്പിരിവിന് ഇന്‍സ്പെക്ടര്‍മാരെ ചുമതലപ്പെടുത്തി, പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫ്, യു.ഡി.എഫ് എന്ന് പറഞ്ഞ് ഉത്തരവിറക്കി, സ്വര്‍ണക്കച്ചവടക്കാരില്‍നിന്ന് പണം വാങ്ങി സിനിമ നിര്‍മിച്ചു എന്നിവയടക്കം ചൂണ്ടിക്കാട്ടിയാണ് പോസ്റ്റിട്ടത്.
Post Your Comments