Latest NewsNewsIndia

തെരുവിൽ കഴിയുന്ന കുട്ടികൾക്കായി 10 കോടി രൂപ നീക്കി വെച്ചതായി കെജ്‌രിവാൾ: കള്ളത്തരം വെളിച്ചത്താക്കി ബാലാവകാശ സമിതി

ഡൽഹി: സംസ്ഥാനത്തെ ഭവനരഹിതരായ കുട്ടികളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ബാലാവകാശ സംരക്ഷണ സമിതി അധ്യക്ഷൻ പ്രിയങ്ക് കനൂംഗോ രംഗത്ത്.

ഡൽഹിയിലെ തെരുവുകളിൽ കഴിയുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വേണ്ടി ബോർഡിങ് സ്കൂളുകൾ സ്ഥാപിക്കുന്നതിന് 10 കോടി രൂപ നീക്കി വെച്ചതായി 2022-23 വർഷത്തെ ബജറ്റിൽ കെജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു. കുട്ടികൾക്ക് പാർപ്പിടം, ഭക്ഷണം, വിദ്യാഭ്യാസം എന്നിവ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് തുക നീക്കി വെച്ചതെന്ന് കെജ്‌രിവാൾ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ മകളുടെ ഐടി സംരംഭം ബംഗളൂരുവിൽ തുറന്ന് പ്രവർത്തിച്ചത് ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്‌ ? സന്ദീപ് വാര്യർ

എന്നാൽ, ഇതിനെതിരെ രംഗത്ത് വന്ന ബാലാവകാശ സംരക്ഷണ സമിതി അധ്യക്ഷൻ, 10 കോടി രൂപ കൊണ്ട് 73,000 കുട്ടികൾക്ക് എങ്ങനെയാണ് ഡൽഹി സർക്കാർ പുനരധിവാസമൊരുക്കുന്നതെന്ന് മുഖ്യമന്ത്രി കെജ്‌രിവാളിനോട് ചോദിച്ചു. ഡൽഹിയിലെ തെരുവുകളിൽ കഴിയുന്ന 73,000 കുട്ടികളുടെ വിവരങ്ങൾ കമ്മീഷൻ സർക്കാരിന് നൽകിയിട്ടുണ്ടെന്നും എന്നാൽ, ഡൽഹി സർക്കാർ അതിൽ നടപടിയെടുത്തില്ലെന്നും പ്രിയങ്ക് കനൂംഗോ മാധ്യമങ്ങളോട് വ്യക്തമാക്കി.

തെരുവിലെ കുട്ടികളെ സംരക്ഷിക്കുന്നതിനായി എൻസിപിസിആർ ചേർന്ന യോഗങ്ങളിൽ നിന്നും സർക്കാറിന്‍റെ മുതിർന്ന ഉദ്യോഗസ്ഥർ വിട്ടുനിന്നതായും അദ്ദേഹം പറഞ്ഞു. 2021 നവംബർ മുതൽ 1800 തെരുവ് കുട്ടികളുടെ ഡാറ്റ മാത്രമാണ് സർക്കാർ നൽകിയതെന്നും ഈ കുട്ടികളെ പുനരധിവസിപ്പിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും പ്രിയങ്ക് കനൂംഗോ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button