KeralaNattuvarthaLatest NewsNews

എട്ടു മാവോയിസ്റ്റുകളെയാണ് വെറുതെ വെടിവച്ചു കൊന്നത്, ഒക്കെ കേന്ദ്ര സഹായം കിട്ടാനുള്ള കേരളത്തിന്റെ അടവ്: കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന മാവോയിസ്റ്റ് വേട്ടകളിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്ന മാവോയിസ്റ്റ് വേട്ടകളെല്ലാം വ്യാജമാണെന്ന് കെ സുധാകരൻ പറഞ്ഞു. എട്ടു മാവോയിസ്റ്റുകളെയാണ് സംസ്ഥാനത്ത് വെറുതെ വെടിവച്ചു കൊന്നതെന്നും, ഒക്കെ കേന്ദ്ര സഹായം കിട്ടാനുള്ള കേരളത്തിന്റെ അടവ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read:ജവാന്മാർക്ക് സംസം വെള്ളം സമ്മാനിക്കുന്നതിനുള്ള സംരംഭത്തിന് തുടക്കം കുറിച്ച് സൗദി

‘കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്ന മാവോയിസ്റ്റ് വേട്ടകളെല്ലാം വ്യാജമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2000-നും 2021-നും ഇടയിലുള്ള 21 വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് 2016- ന് ശേഷമാണ്. ഇക്കാലയളവില്‍ ഇതുവരെ എട്ടു മാവോയിസ്റ്റുകളാണ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്’, അദ്ദേഹം വ്യക്തമാക്കി.

‘നിരായുധരായ മനുഷ്യരാണ് കൊല്ലപ്പെട്ടവരൊക്കെയും. അവരെ ജീവനോടെ പിടിക്കാനുള്ള ശ്രമം പോലും ഉണ്ടായില്ല . പ്രത്യാക്രമണത്തിന്റെ തെളിവുകള്‍ ഇല്ലാത്തതും ഈ മനുഷ്യ വേട്ടയിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. കേരളത്തില്‍ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലുകളെല്ലാം വ്യാജമാണ്. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരില്‍ നിന്നും ധനസഹായം നേടിയെടുക്കാനുള്ള തന്ത്രമാണ്’, കെ സുധാകരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button