ന്യൂഡൽഹി: രാജ്യവ്യാപക പണിമുടക്കിനിടയിൽ മാളുകൾ തുറന്നുപ്രവർത്തിച്ചതിൽ വിശദീകരണവുമായി സി.ഐ.ടി.യു. മാളുകളിലെ തൊഴിലാളികൾ പലയിടത്തും യൂണിയൻ അംഗങ്ങൾ അല്ല എന്ന് സി.ഐ.ടിയു ജനറൽ സെക്രട്ടറി തപൻസെൻ മാധ്യമങ്ങളോട് പറഞ്ഞു. ചെറുകിട വ്യാപാരികൾ യൂണിയനുകളിൽ അംഗങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സഭ നിലപാടെടുത്തിട്ടില്ല: ബിഷപ്പിന്റെ പ്രതികരണം തള്ളി യാക്കോബായ സഭ
‘പണിമുടക്കിന്റെ ആദ്യ ദിനത്തിൽ രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്ന് വളരെ മികച്ച പ്രതികരണങ്ങളാണ് ഉണ്ടായത്. എല്ലാ മേഖലകളും പണമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ചെറുകിട വ്യാപാരികൾ യൂണിയനുകളുടെ ഭാഗമാണ്. ജോലിക്കു വന്നത് യൂണിയനിൽ അംഗങ്ങളല്ലാത്തവരാണ്. മാളുകളിലുള്ള തൊഴിലാളികൾ യൂണിയനുകളിലുള്ളവരല്ല. അവിടെ യൂണിയനുകൾ ഉണ്ടായിരുന്നെങ്കിൽ അവരും പണിമുടക്കിൽ പങ്കെടുക്കുമായിരുന്നു’- തപൻസെൻ പറഞ്ഞു.
Post Your Comments