Latest NewsKeralaNattuvarthaNews

സർക്കാരിന്റെ ശമ്പളം വാങ്ങി രോഗികളെ പിഴിയുന്നത് കണ്ടു നിൽക്കാനാവില്ല, ഡോക്ടർമാരെ വിമർശിച്ച് വീണ ജോർജ്ജ്

റാന്നി: സർക്കാരിന്റെ ശമ്പളം വാങ്ങി രോഗികളെ പിഴിയുന്നത് കണ്ടു നിൽക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. രോഗികള്‍ വീട്ടില്‍പോയി ഡോക്ടര്‍മാരെ കണ്ട് കൈക്കൂലി നല്‍കുന്ന സാഹചര്യം ഒഴിവാക്കണമെന്നും, അല്ലാത്ത പക്ഷം, ശക്തമായ നടപടി നേരിടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

Also Read:വീ മിസ് യൂ, ഡുപ്ലെസി പൊളിയാണ്: മനം തകര്‍ന്ന് ചെന്നൈ ആരാധകർ

‘ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ആശുപത്രികളുടെ പ്രവര്‍ത്തനം മികച്ചതാക്കുന്നത്. എന്നാല്‍, ഇതില്‍ ചുരുക്കം ചിലരുടെ ദുഷ് പ്രവര്‍ത്തനങ്ങള്‍കൊണ്ട് ഇത് ഇല്ലാതാകുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാകില്ല. സംസ്ഥാന ബജറ്റിന്‍റെ നല്ലൊരു ശതമാനം തുക ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമാണ് ശമ്പളമായി നല്‍കുന്നത്. ഇത് വാങ്ങിയിട്ട് പാവപ്പെട്ട ജനങ്ങളെ പിഴിയുന്നത് അംഗീകരിക്കാനാകില്ല’, മന്ത്രി വ്യക്തമാക്കി.

അതേസമയം, എല്ലാ ആശുപത്രികളും രോഗി സൗഹൃദം ആയിരിക്കണമെന്നും, റാന്നി താലൂക്ക് ആശുപത്രിയില്‍ ലക്ഷ്യ പദ്ധതി കൂടുതല്‍ തുക ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button