കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും വലിയ പള്ളിയായ മസ്ജിദ് അൽ കബീറിൽ ഇത്തവണ റമദാനിൽ തറാവീഹ് നമസ്കാരം ഉണ്ടാകില്ല. ഔഖാഫ്, ഇസ്ലാമിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
മസ്ജിദ് അൽ കബീറിൽ ഇത്തവണ റമദാനിലെ പ്രത്യേക പ്രാർത്ഥനകളായ തറാവീഹ്, ഖിയാമുൽ ലൈൽ നമസ്കാരം എന്നിവ ഉണ്ടാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, നോമ്പുതുറയ്ക്കായി മസ്ജിദിന് പുറത്ത് കൂടാരം കെട്ടാൻ അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Post Your Comments