Latest NewsIndiaNews

അമ്മയെ കൊലപ്പെടുത്തിയ പതിനേഴുകാരി അറസ്റ്റില്‍: കാരണം കേട്ട് അമ്പരന്ന് പൊലീസ്

ചെന്നൈ: ആണ്‍ സുഹൃത്തുക്കളുടെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പതിനേഴുകാരി അറസ്റ്റില്‍. ചെന്നൈയിലെ തൂത്തുക്കുടിയിലാണ് സംഭവം. അയല്‍ക്കാരായ രണ്ട് യുവാക്കളുമായുള്ള സൗഹൃദത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി അമ്മയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച പുലര്‍ച്ചെയാണ് വണ്ണാര്‍ മേഖലയില്‍ നടന്ന സംഭവത്തിൽ മുനിയലക്ഷ്മി എന്ന സ്ത്രീയാണ് മരിച്ചത്.

വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍, രക്തത്തില്‍ കുളിച്ച നിലയിൽ കിടന്ന മൃതദേഹത്തിനരികില്‍ ഇരിക്കുകയായിരുന്നു പെൺകുട്ടി. രണ്ട് പേര്‍ മുനിയലക്ഷ്മിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെ കൊലപ്പെടുത്തിയെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാൽ, പൊലീസ് പിന്നീട് നടത്തിയ അന്വേഷണത്തിൽ രണ്ട് യുവാക്കളുടെ സഹായത്തോടെ പെണ്‍കുട്ടി അമ്മയെ കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തി.

സംസ്ഥാനത്തെ മുഴുവൻ സ‍ർക്കാർ ജീവനക്കാരും ജോലിക്ക് എത്തണം: ഹൈക്കോടി വിധി നടപ്പാക്കി സ‍ർക്കാർ

ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന മുനിയലക്ഷ്മി ഒറ്റയ്ക്കാണ് താമസിക്കുന്നത്. പതിനേഴുകാരിയായ പെണ്‍കുട്ടിയും പെണ്‍കുട്ടിയും അവളുടെ അനുജത്തിയും ഒരു ഇളയ സഹോദരനും പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. പ്രദേശത്തെ യുവാക്കളോട് സംസാരിച്ചതിന് മുനിയലക്ഷ്മി പെണ്‍കുട്ടിയെ ശകാരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതിരുന്നു. ഇതിന്റെ ദേഷ്യത്തിൽ പെൺകുട്ടി അമ്മയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

പെണ്‍കുട്ടി തങ്ങളെ വിളിച്ച് കൊലപാതകം ആസൂത്രണം ചെയ്തതായി പിടിയിലായ മറ്റ് രണ്ട് പ്രതികളും സമ്മതിച്ചതായി പൊലീസ് അറിയിച്ചു.സംഭവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button