തുറവൂർ: വളമംഗലം മേഖലയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ അനധികൃത പടക്കശേഖരം പിടിച്ചെടുത്തു. വളമംഗലം പഴമ്പള്ളിക്കാവ് നടത്തിയ റെയ്ഡിലാണ് വിഷുവിപണി മുന്നിൽകണ്ട് ശേഖരിച്ചു വച്ചിരുന്ന അനധികൃത പടക്കശഖരം കണ്ടെത്തിയത്.
അഞ്ചു ലക്ഷം രൂപയുടെ 1000 കിലോ ഓലപ്പടക്കങ്ങൾ, 300 കിലോ ഗുണ്ടുകൾ, 400 പാക്കറ്റ് കമ്പിത്തിരികൾ മറ്റു ശിവകാശി നിർമിത പടക്കങ്ങൾ എന്നിവയാണ് കണ്ടെത്തിയത്.
Read Also : എൻജിനിയറിംഗ് വിദ്യാർത്ഥിയ്ക്ക് മർദ്ദനം : ഒരാൾ അറസ്റ്റിൽ
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്തു. തുറവൂർ പഞ്ചായത്ത് പത്താം വാർഡിൽ കിണറ്റുകര വീട്ടിൽ ഭാസ്കരൻ പിള്ളയുടെ മകൻ ശശിധരൻ പിള്ള(55 ), തുറവൂർ ഞ്ചായത്ത് 12-ാം വാർഡിൽ കപരാട്ട് വീട്ടിൽ വിശ്വംബരന്റെ മകൻ ലാൽജി( 54 ), വട്ടത്തറ വീട്ടിൽ പുരുഷോത്തമന്റെ മകൻ അനിൽകുമാർ(54), 10-ാം വാർഡിൽ കുത്തപ്പള്ളി വീട്ടിൽ പവിത്രന്റെ പ്രജീഷ് (40), പുല്ലംപ്ലാവ് വീട്ടിൽ മണിയപ്പൻ പിള്ളയുടെ മകൻ നന്ദകുമാർ ( 26 ) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ജില്ലാ പൊലീസ് മേധാവി ജയദേവിന്റെ നിർദ്ദേശാനുസരണം ചേർത്തല ഡിവൈഎസ്പി റ്റി.ബി. വിജയൻ, കുത്തിയതോട് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Post Your Comments