Latest NewsNewsSaudi ArabiaInternationalGulf

റമദാൻ: സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പുമായി സൗദി

റിയാദ്: റമദാൻ മാസത്തിലെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ച് സൗദി. റമദാനിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ തൊഴിൽ സമയം പ്രതിദിനം 6 മണിക്കൂർ എന്ന രീതിയിൽ നിജപ്പെടുത്തി. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ഹിജാബ് നിരോധനം: ഹൈക്കോടതി വിധിക്കെതിരെ അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡും സുപ്രീം കോടതിയിൽ

അതേസമയം, റമദാനിൽ സൗദി അറേബ്യയിലെ ബാങ്കുകളുടെ പ്രവൃത്തി സമയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയായിരിക്കും റമസാനിൽ ബാങ്കുകളുടെ പ്രവർത്തന സമയം. കേന്ദ്ര ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, ബാങ്കുകളുമായി ബന്ധപ്പെട്ട മണി ട്രാൻസ്ഫർ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം രാവിലെ 9.30 നും വൈകിട്ട് 5.30 നും ഇടയിലുള്ള 6 മണിക്കൂർ കേന്ദ്രങ്ങൾക്ക് തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

Read Also: റോഡുകളില്‍ അസമയത്ത് ‘എല്‍’ അടയാളം: നാട്ടുകാര്‍ക്കിടയില്‍ ആശങ്ക

shortlink

Related Articles

Post Your Comments

Related Articles


Back to top button