Latest NewsIndia

രാജസ്ഥാനിലെ കൂട്ടബലാത്സംഗം : ഭരണകക്ഷി ഉൾപ്പെട്ടതിനാൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം

ന്യൂഡൽഹി: രാജസ്ഥാനിലെ ദൗസയിൽ നടന്ന കൂട്ട ബലാത്സംഗത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. ദൗസയിൽ നടന്ന കൂട്ടബലാത്സംഗത്തിൽ ആസുത്രിതമായി ഇരകളെ ഭീഷണിപ്പെടുത്താനും, സാക്ഷികളെ ഇല്ലാതാക്കാനും ശ്രമം നടക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഭരണകക്ഷിയായ കോൺഗ്രസിന്റെ എംഎൽഎയുടെ മകനടക്കം, അഞ്ചുപേരാണ് പ്രതികളെന്നത് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും ബിജെപി ആരോപിച്ചു.

‘രാജസ്ഥാനിലെ സ്ഥിതി ഏറെ വഷളായിക്കൊണ്ടിരിക്കുന്നു. സാമൂഹ്യസുരക്ഷയെന്നത് വെറും സ്വപ്‌നമായി അവശേഷിക്കുകയാണ്. നിയമവ്യവസ്ഥയും തകർന്നിരിക്കുന്നു. സ്ത്രീകൾക്കെതിരെ അതിക്രമം നിരന്തരം വർദ്ധിക്കുകയാണ്. ഇതുവരെ, ഇത്ര നിരുത്തരവാദപരമായ ഭരണം രാജസ്ഥാൻ കണ്ടിട്ടില്ല. സംസ്ഥാനത്തെ ക്രമസമാധാനനില പാടെ തകർന്നിരിക്കുന്നു.’ രാജസ്ഥാനിലെ ബിജെപി നേതാവും ലോക്‌സഭാംഗവുമായ രാംകുമാർ വെർമ ആരോപിച്ചു.

ഓരോ ദിവസവും, രാജ്സ്ഥാനിൽ നിന്നും പുറത്തുവരുന്ന വിവരങ്ങൾ രാജ്യത്തിന് തന്നെ നാണക്കേടാണ്. രണ്ടര വർഷത്തിനുള്ളിൽ 30,000 സ്ത്രീകൾ സംസ്ഥാനത്ത് പീഡിപ്പിക്കപ്പെട്ടുവെന്ന കണക്ക് ഞെട്ടിക്കുന്നതാണെന്നും, ഇരകളെല്ലാം സാധാരണക്കാരും ദരിദ്രരുമാണെന്നത് ഏറെ ദു:ഖകരമാണെന്നും രാംകുമാർ വെർമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button