
കൊച്ചി: പണിമുടക്ക് ദിവസം ജോലിക്കെത്തിയ പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കോതമംഗലം പിണ്ടിമന പഞ്ചായത്തിലെ സെക്രട്ടറി കെ മനോജിനെ മർദ്ദിച്ച സംഭവത്തിലാണ് പൊലീസ് നടപടി. സിപിഎം പിണ്ടിമന ലോക്കൽ സെക്രട്ടറി ബിജു പി നായർ, ജെയ്‌സൺ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരായ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സ തേടി.
തിങ്കളാഴ്ച ഉച്ചയോടെ നടന്ന മർദ്ദനത്തിൽ പരിക്കേറ്റ മനോജ് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ സമരാനുകൂലികൾ മനോജിനെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഒരു പൊലീസുകാരനെ മനോജിന് കാവലിനായി നിയോഗിച്ചിരുന്നു. പിന്നീട്, ഉച്ചയോടെ വീണ്ടുമെത്തിയ സമരക്കാർ മനോജിനെ മർദ്ദിക്കുകയായിരുന്നു. തുടർന്ന്, കോതമംഗലം പൊലീസ് കേസെടുത്തുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Post Your Comments