ThiruvananthapuramLatest NewsKeralaNattuvarthaNews

ഡയസ്നോൺ പ്രഖ്യാപനം കാര്യമായെടുക്കുന്നില്ല, സമരത്തെ അടിച്ചമർത്താനാവില്ലെന്ന് എൻജിഒ അസോസിയേഷൻ

തിരുവനന്തപുരം: കരി നിയമങ്ങൾ കൊണ്ട് സമരത്തെ അടിച്ചമർത്താനാവില്ലെന്നും സംസ്ഥാന സർക്കാരിന്റെ ഡയസ്നോൺ പ്രഖ്യാപനം കാര്യമായെടുക്കുന്നില്ലെന്നും വ്യക്തമാക്കി എൻജിഒ അസോസിയേഷൻ. 14 ദിവസങ്ങൾക്ക് മുമ്പ് തന്നെ പണിമുടക്കുമെന്ന് നോട്ടീസ് നൽകിയിരുന്നെന്നും എൻജിഒ അസോസിയേഷൻ പറയുന്നു.

തിങ്കളാഴ്ചത്തെ പണിമുടക്കിനെ തുടർന്നുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സ‍ർക്കാ‍ർ ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച സംസ്ഥാനത്തെ മുഴുവൻ സ‍ർക്കാർ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്നും, അവശ്യസാഹചര്യത്തിൽ മാത്രമേ അവധി അനുവദിക്കൂവെന്നും ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇത് കാര്യമായെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് എൻജിഒ അസോസിയേഷൻ രം​ഗത്ത് വന്നിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button