Latest NewsKeralaNattuvarthaNewsIndia

സമരം സമാധാനപരം, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടൊന്നുമില്ല: വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന സമരം സമാധാനപരമാണെന്ന് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സമരത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമില്ലെന്നും, പണിമുടക്കുമായി ബന്ധപ്പെട്ട് പ്രത്യേക പരാതികളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Also Read:അഞ്ചുമണിക്ക് ശേഷം കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികളെ കണ്ടാല്‍ പൊലീസിനെ ഏല്‍പ്പിക്കും: ബോര്‍ഡുകൾ സ്ഥാപിച്ച് ഫാറൂഖ് കോളേജ്

‘ഭരണപരമായ ക്രമീകരണങ്ങള്‍ നേരത്തെ തന്നെ നടത്തിയിട്ടുണ്ടാവും. രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് നേരത്തെ പ്രഖ്യാപിച്ചതാണ്. അതുകൊണ്ട് തന്നെ, ജനങ്ങൾ അതിന് തയ്യാറായി ഇരുന്നിട്ടുണ്ട്. പണിമുടക്ക് കൊണ്ട് മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന തരത്തില്‍ സംഘാടകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്’, മന്ത്രി വ്യക്തമാക്കി.

അതേസമയം, എല്ലാ ജില്ലകളിലും പണിമുടക്ക് പൂർണ്ണമാണ്. ഹർത്താലിനു സമാനമാണ് പലയിടങ്ങളിലും. മെഡിക്കൽ ഷോപ്പുകളടക്കം അടച്ചിട്ടിരിക്കുന്ന സ്ഥിതിയാണുള്ളത്. സമരക്കാർ നഗരവീഥികളിലൂടെ ഇടയ്ക്കിടെ വാഹനങ്ങളിൽ കടന്നുപോകുന്നതൊഴിച്ചാൽ പലയിടങ്ങളും ശൂന്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button