ചെന്നൈ: ആണ് സുഹൃത്തുക്കളോട് മിണ്ടുന്നതു വിലക്കിയ അമ്മയെ 17കാരി കൊലപ്പെടുത്തി. ഞായറാഴ്ച പുലര്‍ച്ചെ ചെന്നൈയിലെ തൂത്തുക്കുടിയിലാണ് സംഭവം. അയല്‍ക്കാരായ രണ്ട് പുരുഷ സുഹൃത്തുക്കളുമായുള്ള സൗഹൃദത്തെ എതിര്‍ത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി അമ്മയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മുനിയലക്ഷ്മി എന്ന സ്ത്രീയാണ് മരിച്ചത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. രണ്ട് പേര് മുനിയലക്ഷ്മിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയെന്നാണ് ആദ്യം പെണ്‍കുട്ടി പറഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പുരുഷ സുഹൃത്തുക്കളുടെ സഹായത്തോടെ പെണ്‍കുട്ടി അമ്മയെ കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തിയത്.
ഭര്‍ത്താവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു മുനിയലക്ഷ്മി. 17 വയസ്സുള്ള പെണ്‍കുട്ടിയും അവളുടെ അനുജത്തിയും സഹോദരനും പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്.ദിവസങ്ങൾക്ക് മുൻപ് പ്രദേശത്തെ ആണ്‍കുട്ടികളോട് സംസാരിച്ചതിന് മുനിയലക്ഷ്മി പെണ്‍കുട്ടിയെ ശകാരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Post Your Comments