
ബംഗലൂരു : കുടുംബാംഗങ്ങളായ രണ്ടുപേരുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ബംഗലൂരു അന്നപൂര്‍ണേശ്വരി നഗര്‍ സ്വദേശി എച്ച് ജി രൂപയാണ് കൊല്ലപ്പെട്ടത്. സ്വകാര്യധനകാര്യ സ്ഥാപനം നടത്തുന്ന ബി ആര് കാന്തരാജുവാണ് ഭാര്യ രൂപയെ കൊലപ്പെടുത്തിയത്.
ചിക്കമംഗലൂരുവിലേക്ക് മൂന്നു ദിവസത്തെ വിനോദയാത്ര ബന്ധുക്കൾക്കൊപ്പം ഇവർ യാത്ര പോയിരുന്നു. വിനോദയാത്രക്കിടെ രൂപ ബന്ധുക്കളായ രണ്ടു പുരുഷന്മാര്ക്കൊപ്പം രൂപ ഡാന്‍സ് കളിച്ചിരുന്നു. ഈ യാത്രകഴിഞ്ഞു ബംഗലൂരുവില്‍ മടങ്ങിയെത്തിയ ശേഷം കാന്തരാജു ഇതേച്ചൊല്ലി രൂപയുമായി വഴക്കിട്ടു. വഴക്കു മൂത്തപ്പോള്‍ കാന്തരാജു ഭാര്യയെ സ്ക്രൂഡ്രൈവറും കത്തിയും ഉപയോഗിച്ച് കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ കാന്തരാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments