Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsLife Style

അയമോദകത്തിന്റെ ഔഷധ ഗുണങ്ങൾ!

പല വിധ രോഗങ്ങൾക്കുള്ള ഒരു മികച്ച വീട്ടുവൈദ്യമാണിത്. അയമോദകത്തിന്റെ ഇലകളും വിത്തും ദഹനത്തിനും പ്രതിരോധശേഷിക്കും നല്ലൊരു മരുന്നാണ്. പതിവായി ദഹന സംബന്ധമായ പ്രശ്നങ്ങൾ മൂലം അസ്വസ്ഥരാകുന്നവർക്കും ഗ്യാസ്ട്രബ്ൾ വലിയ പ്രശ്നമാകുന്നവർക്കും വലിയൊരു പരിഹാര മാർഗമാണ് അയമോദകം.

എല്ലാ ദിവസവും ഭക്ഷണത്തോടൊപ്പം കുറച്ച് അയമോദകം കൂടി ശീലമാക്കി നോക്കൂ. ദഹന പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകളും ഗ്യാസ് പ്രശ്നങ്ങളും മാറും. ദഹന പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നതോടൊപ്പം പ്രതിരോധ ശേഷി കൂട്ടാനും അയമോദകം സഹായിക്കും.

മദ്യത്തോട് വിരക്തി തോന്നിക്കാൻ അയമോദകത്തിന്റെ ഉപയോഗത്തിന് കഴിയും. മദ്യപാനാസക്തിയുള്ളവർക്ക് അയമോദകപ്പൊടി മോരിൽ ചേർത്ത് കൊടുത്താൽ മദ്യപാനത്തിനുള്ള ആഗ്രഹം കുറയുകയും മദ്യപാനത്താൽ ഉണ്ടാകുന്ന പല രോഗാവസ്ഥകളും മാറിക്കിട്ടുകയും ചെയ്യും.

മൈഗ്രേൻ എത്രമാത്രം അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണെന്ന് അത് ഒരിക്കലെങ്കിലും അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാകൂ. പല മരുന്നുകളും മാറി മാറി പരീക്ഷിച്ചിട്ടും ഇതിൽ നിന്ന് ആശ്വാസം കിട്ടുന്നില്ല എങ്കിൽ അയമോദകം പരീക്ഷിച്ചു നോക്കൂ. അയമോദകം ചൂടാക്കി കിഴി കെട്ടി ഇടയ്ക്കിടെ നെറ്റിയിൽ തടവുന്നതും അതിന്റെ ഗന്ധമേൽക്കുന്നതും തലവേദനയിൽ നിന്ന് ആശ്വാസം നൽകും.

തേനും കുരുമുളകും മഞ്ഞളും അതോടൊപ്പം അയമോദക ഇലകൾകൂടി ചേർത്ത് വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ചാൽ അത് ഒരു മികച്ച ഔഷധക്കൂട്ടായി മാറും. ഇത് കുറേശ്ശെ കുടിക്കുന്നത് ചുമ, ജലദോഷം, കഫക്കെട്ട്, തൊണ്ടവേദന എന്നിവയിൽനിന്ന് നിങ്ങളെ മുക്തരാക്കും.

Read Also:- വനിതാ ലോകകപ്പ്: മിതാലിരാജിന് ലോക റെക്കോഡ്

വീടിന് ചുറ്റും എട്ടുകാലി, തേൾ, പഴുതാര പോലുള്ള വിഷ ജന്തുക്കളെ കാണാറുണ്ട്. ഇവ കടിച്ചാൽ കടുത്ത വേദനയും നീറ്റലും ഉണ്ടാകാറുണ്ട്. ഇത് കുറയ്ക്കാനായി അയമോദക ഇല ചതച്ചത് കടിയേറ്റ ഭാഗത്ത്‌ വെയ്ക്കാം. ഇതോടൊപ്പം പച്ച മഞ്ഞൾ കൂടെ ചേർക്കുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button