Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaIndia

‘ഒറ്റപ്പെട്ട സംഭവം’ പണിമുടക്കിനിടെയുള്ള ആക്രമണങ്ങളെ ന്യായീകരിച്ച് തൊഴിൽ മന്ത്രി ശിവൻകുട്ടി

കേരളത്തിന് പുറത്ത് ജനജീവിതം സാധാരണ നിലയിലാണ്. ഷോപ്പിങ് മാളുകളും കടകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്.

തിരുവനന്തപുരം:  തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദ്വിദിന ദേശീയപണിമുടക്കില്‍ വലഞ്ഞ് കേരളത്തിലെ ജനങ്ങൾ. എന്നാൽ, സംസ്ഥാനത്തുണ്ടായ ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവം മാത്രമാണെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പണിമുടക്കിന് നേതൃത്വം നല്‍കുന്നത് ഏതെങ്കിലും സംസ്ഥാനത്തിന്റെ ഭരണകക്ഷിയല്ല, ട്രേഡ് യൂണിയനുകളാണ്. ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിക്കരുതെന്നും അത്യജ്ജ്വലമായ സമരത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും തൊഴില്‍മന്ത്രി പ്രതികരിച്ചു.

അതേസമയം, കേരളത്തിന് പുറത്ത് ജനജീവിതം സാധാരണ നിലയിലാണ്. ഷോപ്പിങ് മാളുകളും കടകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, വാഹനങ്ങൾ പൊതുനിരത്തിൽ ഓടുന്നുമുണ്ട്. എന്നാൽ, കേരളത്തിൽ മാത്രം പണിമുടക്ക് തുടരുന്നതിനിടെ പലയിടത്തും രാവിലെ മുതല്‍ സമരക്കാര്‍ വാഹനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും നേരെ ആക്രമണം അഴിച്ചു വിട്ടിരുന്നു.

നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്യാനെത്തിയ ജീവനക്കാരെ തിരിച്ചയച്ചു. സ്വകാര്യ വാഹനങ്ങളിലും ടാക്‌സിയിലും സഞ്ചരിച്ചവര്‍ക്കും സമാന അനുഭവമാണുണ്ടായത്. പലർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ജോലിക്ക് പോയ ഡോക്ടർമാരെ വരെ തിരിച്ചു വിടുന്നതിന്റെ വീഡിയൊ പുറത്തു വന്നിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button