ന്യൂഡൽഹി: രാജ്യത്ത് പത്തോളം സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. അവർക്ക് ന്യൂനപക്ഷത്തിന്റെ യാതൊരു ആനുകൂല്യങ്ങളും ഇല്ലെന്നും, ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാത്ത സ്ഥലങ്ങളില്‍, അവര്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രം അറിയിച്ചു.
രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണ്. അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. അതിനാല്‍ സംസ്ഥാന തലത്തില്‍ ന്യൂനപക്ഷങ്ങളെ തിരിച്ചറിയുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കണം’, അഭിഭാഷകനായ അശ്വനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയിൽ കേന്ദ്രം അറിയിച്ചു.
‘ജമ്മു കശ്മീര്‍, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ്, ലക്ഷദ്വീപ്, മണിപ്പൂര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ഹിന്ദു, ജൂത, ബഹായ് വിശ്വാസികള്‍ ന്യൂനപക്ഷ വിഭാഗങ്ങളാണ്. എന്നാല്‍, അവിടെ ഈ സമുദായങ്ങളെ ന്യൂനപക്ഷമായി കണക്കാക്കുന്നില്ല. മറിച്ച്, അവിടെയുള്ള യഥാര്‍ത്ഥ ഭൂരിപക്ഷ സമുദായങ്ങളെയാണ് ദേശീയ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷമായി കണക്കാക്കുന്നത്. അവര്‍ക്കാണ് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതും. അതിനാല്‍ തന്നെ, ഇവിടെയുള്ള യഥാര്‍ത്ഥ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല’, അശ്വനി കുമാര്‍ ഉപാധ്യായയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
Post Your Comments