Latest NewsCricketNewsSports

വീ മിസ് യൂ, ഡുപ്ലെസി പൊളിയാണ്: മനം തകര്‍ന്ന് ചെന്നൈ ആരാധകർ

മുംബൈ: ഫാഫ് ഡുപ്ലെസിയെ മിസ് ചെയ്യുന്നതായി ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകര്‍. ട്വിറ്ററിലൂടെയാണ് പരസ്യമായി ആരാധകർ ഇക്കാര്യം അറിയിച്ചത്. ചെന്നൈ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. അതിലുപരി നല്ലൊരു ഓപ്പണിംഗ് ജോഡിയാണ് സിഎസ്‌കെയില്‍ തകര്‍ന്നത്. ഡുപ്ലെസിയായിരുന്നു നേരത്തെ ചെന്നൈയുടെ ഓപ്പണര്‍. ഇതാണ് ആരാധകരുടെ സങ്കടത്തിന് കാരണം.

‘വീ മിസ് യൂ, ഡുപ്ലെസി പൊളിയാണ്’ എന്നാണ് സിഎസ്‌കെ ആരാധകര്‍ ട്വിറ്ററിൽ കുറിച്ചത്. പഞ്ചാബിനെതിരെ ഡുപ്ലെസിയുടെ ബാറ്റിംഗ് പ്രകടനം കണ്ട് മനം തകര്‍ന്നിരിക്കുകയാണ് ചെന്നൈ ആരാധകർ. ഡുപ്ലെസി മോശം ഫോമിലാണെന്ന് കരുതിയാണ് ചെന്നൈ അദ്ദേഹത്തെ ഒഴിവാക്കിയത്. എന്നാല്‍, ഐപിഎല്ലിലെ കുതിപ്പ് ഡുപ്ലെസി തുടരുകയായിരുന്നു.

നിരവധി ട്രോളുകളിലൂടെയാണ് സിഎസ്‌കെ ആരാധകര്‍ ഡുപ്ലെസി പോയതില്‍ സങ്കടമറിയിച്ചത്. ഒരുപാട് മിസ് ചെയ്യുന്നുണ്ട് ഫാഫിനെയെന്ന് സിഎസ്‌കെ ആരാധകര്‍ കുറിച്ചു. പലരും കരയുന്ന ഇമോജികളുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also:- നല്ല ഉറക്കം ലഭിക്കാൻ ഇക്കാര്യങ്ങൾ ശ്ര​ദ്ധിക്കാം!

എന്നാല്‍, ക്യാപ്റ്റനായി എത്തിയ ഡുപ്ലെസി ഗംഭീര ബാറ്റിംഗാണ് ബാംഗ്ലൂരിനായി കാഴ്ച്ച വെച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ ആരാധകര്‍ ഡുപ്ലെസിയെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഓപ്പണിംഗില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ടായിട്ടും ഡുപ്ലെസിയെ സിഎസ്‌കെ കൈവിട്ടത് അദ്ഭുതമായിരുന്നു. എന്നാല്‍, ദേവദത്തിന് പകരം പുതിയൊരു ഓപ്പണറെ തേടിയ ബാംഗ്ലൂരിന് അത് കിട്ടുകയും ചെയ്തു. ഏഴ് കോടി രൂപയ്ക്കാണ് ഡുപ്ലെസിയെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button