കൊഹിമ: നാഗാലാൻഡിൽ നിന്ന് ആദ്യമായി ഒരു വനിത ഇത്തവണ രാജ്യസഭയിലെത്തും. ബിജെപി നേതാവ് എസ് ഫാങ്‌നോൺ കൊന്യാക് ആണ് ചരിത്രത്തിന്റെ ഭാഗമാകുന്നത്. മറ്റാരും പത്രിക നൽകാത്തതിനാൽ എതിരില്ലാതെയാണ് അവർ തെരഞ്ഞെടുക്കപ്പെടുന്നത്. രാജ്യസഭയിലേക്കുള്ള കൊന്യാകിന്റെ തിരഞ്ഞെടുപ്പ് നാഗാലാന്‍ഡിലെ സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ മുന്നോട്ട് വരാന്‍ പ്രചോദനമാകുമെന്നാണ് പ്രതീക്ഷ.
ഇതുവരെ നാഗാലാന്‍ഡ് നിയമസഭയില്‍ ഒരു വനിതാ എംഎല്‍എയും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. 1977ല്‍ സ്വതന്ത്രയായി ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റാണോ എം ഷൈസയ്ക്ക് ശേഷം സംസ്ഥാനത്ത് നിന്നുള്ള രണ്ടാമത്തെ വനിതാ പാര്‍ലമെന്റേറിയന്‍ കൂടിയാണ് അവര്‍. നാഗാലാന്‍ഡില്‍ നിന്ന് പാര്‍ലമെന്റിലേക്ക് അയക്കപ്പെടുന്ന ആദ്യ ബിജെപി അംഗം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. ഫാങ്നോണ്‍ നിലവില്‍ മഹിളാ മോര്‍ചയുടെ സംസ്ഥാന അധ്യക്ഷയാണ്.
Post Your Comments