KottayamThiruvananthapuramKeralaNattuvarthaLatest NewsNews

മതാചാരങ്ങളില്ല, ‘ഒരു രക്തഹാരം അങ്ങോട്ട് ഒരു രക്തഹാരം ഇങ്ങോട്ട്’, അജ്മല്‍ റഷീദിന്റെ വധുവായി ഗായത്രി ബാബു

ജീവിതം പോലെ വിവാഹവും ലളിതമാക്കിയാൽ തീരാവുന്നതേയുള്ളൂ കടങ്ങളും കഷ്ടപ്പാടുകളും

പോണ്ടിച്ചേരി സർവ്വകലാശാലയിൽ വച്ചാണ് വൈക്കം തലയോലപ്പറമ്പ് സ്വദേശി അജ്മലും വഞ്ചിയൂർ സ്വദേശിനി ഗായത്രിയും കണ്ടു മുട്ടുന്നത്. ജീവിതത്തിൽ കണ്ടുവളർന്ന കാഴ്ചകളും, മനുഷ്യരും ആദർശങ്ങളുമെല്ലാം ഒന്നാണെന്ന തോന്നലിൽ, കോളേജ് ജീവിതത്തിനിടയ്ക്ക് അവർ ആ കണ്ടുമുട്ടലിനെ പരസ്പരം ഒന്നിച്ചുള്ള ഒരു ജീവിതത്തിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു.

Also Read:കോഹ്ലിയുടെ വെടിക്കെട്ട് ബാറ്റിംഗ് കാണാന്‍ ആരാധകർക്ക് ഇത്തവണയും അവസരം കിട്ടും: സുനില്‍ ഗവാസ്കർ

മറവന്തുരുത്ത് ഡിവൈഎഫ്ഐ മേഖലാ ജോയിന്റ് സെക്രട്ടറിയാണ് അജ്മല്ലെങ്കിൽ, തിരുവനന്തപുരം നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ വഞ്ചിയൂര്‍ ബാബുവിന്റെയും ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പിഎസ് ശ്രീകലയുടെയും മകളായിരുന്നു ഗായത്രി. ആശയങ്ങൾ കൊണ്ട് രണ്ട് കുടുംബങ്ങളും ഒന്നായതോടെ ഇരുവരുടെയും ജീവിതത്തിൽ മതം പ്രവർത്തിച്ചതേയില്ല.

ഇപ്പോൾ നഗരസഭയിലെ യുവ ജനപ്രതിനിധിയും വഞ്ചിയൂര്‍ വാര്‍ഡ് കൗണ്‍സിലറുമാണ് ഗായത്രി ബാബു, അജ്മലാകട്ടെ കൊടുങ്ങല്ലൂര്‍ അസ്മാബി കോളേജില്‍ അദ്ധ്യാപകനും. ജീവിതത്തിൽ ഒരു നിലനിൽപ്പ് രൂപപ്പെടുത്തിയതോടെ ഇരുവരും ഒന്നിച്ച്‌ ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. മേയ് 18ന് കനകക്കുന്ന് നിശാഗന്ധി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 3നാണ് ഇരുവരുടെയും വിവാഹം. ചൂട് കാലമായത് കൊണ്ട് ക്ഷണം സ്വീകരിച്ചെത്തുന്നവരെ മുഷിപ്പിക്കാതിരിക്കാനാണ് കനകക്കുന്ന് നിശാഗന്ധി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഇരുവരും തിരഞ്ഞെടുത്തത്.

രണ്ട് മതത്തിലുള്ളവര്‍ ഒരുമിക്കുന്നതില്‍ ബന്ധുക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സന്തോഷമാണെന്ന് ഗായത്രി ബാബു പറയുമ്പോൾ അതൊരു പുതിയ ലോകത്തിന്റെ തുടക്കമായി കാണാം. മതാചാരങ്ങളോ, ചടങ്ങുകളോ ഒന്നുമില്ലാതെ, ചൊവ്വയോ ബുധനോ ശനിയോ ബുദ്ധിമുട്ടിക്കാതെ അവർ ഒരു ജീവിതം തുടങ്ങി വയ്ക്കുമ്പോൾ, ചായയും പലഹാരങ്ങളും മാത്രമുള്ള ലളിതമായ ഒരു ചടങ്ങായി വിവാഹങ്ങൾ ചുരുങ്ങുകയും ചെയ്യുന്നു.

വിവാഹങ്ങൾ ലളിതമാകട്ടെ, മതേതരമാകട്ടെ,

-സാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button