ഭുവനേശ്വര്‍: ബ്രഹ്‌മോസിന് പിന്നാലെ, മറ്റൊരു മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യ. വ്യോമവേധ മിസൈലിന്റെ പരീക്ഷണമാണ് ഇക്കുറി വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് ഡിആര്‍ഡിഒ അറിയിച്ചു. ഒഡീഷയിലെ ബലസോറില്‍ നിന്നായിരുന്നു പരീക്ഷണം.
Read Also : കയറ്റുമതിയിൽ കരുത്തറിയിച്ച് ഇന്ത്യ: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിദേശത്ത് ആവശ്യക്കാര്‍ ഏറുന്നു
ഡിആര്‍ഡിഒ, ട്വിറ്ററിലൂടെയാണ് പരീക്ഷണം വിജയകരമായെന്ന് അറിയിച്ചത്. രാവിലെ 10.30 ഓടെ ഐടിആറില്‍ നിന്നായിരുന്നു മിസൈല്‍ വിക്ഷേപണം. ലക്ഷ്യം കൃത്യമായി ഭേദിച്ചുകൊണ്ടായിരുന്നു മിസൈല്‍ കരുത്ത് തെളിയിച്ചതെന്ന് ഡിആര്‍ഡിഒ വ്യക്തമാക്കി. ഇതിന് മുന്‍പ്, ജനുവരിയില്‍ ബ്രഹ്‌മോസ് മിസൈലിന്റെ പരീക്ഷണമാണ് ഇവിടെ നിന്നും നടത്തിയത്.
കരേസനയ്ക്ക് വേണ്ടിയാണ് വ്യോ വേധാ മിസൈല്‍ സംവിധാനം ഡിആര്‍ഡിഒ വികസിപ്പിച്ചത്. കഴിഞ്ഞ ദിവസം, ആന്‍ഡമാന്‍ നിക്കോബാറില്‍ നിന്നും സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു മിസൈല്‍ പരീക്ഷണം കൂടി വിജയിക്കുന്നത്.
Post Your Comments