ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ സംവിധാനം വിപുലീകരിയ്ക്കുന്നു . ഇതിനായി അത്യാധുനിക ആയുധവ്യൂഹം വാങ്ങാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ പ്രതിരോധ വിഭാഗം. ഇതിന്റെ ഭാഗമായി, അവാക്സ് ഇനത്തില്‍പ്പെട്ട ഹെലികോപ്റ്ററുകളും മറ്റ് അത്യാധുനിക സംവിധാനങ്ങളും വാങ്ങാന്‍ പ്രതിരോധ വകുപ്പ് തീരുമാനിച്ചു. മെയ്ക് ഇന്‍ ഇന്ത്യാ പദ്ധതി പ്രകാരം ഡിആര്‍ഡിഒ വികസിപ്പിച്ച ഭാരംകുറഞ്ഞ ഹെലികോപ്റ്ററുകളാണ് ഒരു വിഭാഗമായി പരിഗണിച്ചിരിക്കുന്നത്. ഇവക്കൊപ്പം വിദേശ ആയുധ നിര്‍മ്മാണ കമ്പനികളും ഇന്ത്യന്‍ കമ്പനികളും സംയുക്തമായി നിര്‍മ്മിക്കുന്ന ആത്യാധുനിക ഉപകരണനിര്‍മ്മാണത്തിനും അനുമതി നല്‍കി.
ഇന്ത്യന്‍ നാവിക സേനയുടെ നിരീക്ഷണം ശക്തമാക്കലാണ് ഹെലികോപ്റ്റര്‍ പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. ഇതിനൊപ്പം വായുസേനയും ഡിആര്‍ഡിഒയും സംയുക്തമായി അവാക്സ് സംവിധാനത്തോടെയുള്ള രണ്ടു വിമാനങ്ങളും നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. 6000 കോടി രൂപയാണ് ഇവയ്ക്ക് മാത്രം ചിലവ് പ്രതീക്ഷിക്കുന്നത്.
Post Your Comments