KeralaNattuvarthaLatest NewsNews

കുനിഞ്ഞു നിൽക്കുന്ന കാലമൊക്കെ പോയി സാറേ, ഇനി ‘താഴ്മയായി അപേക്ഷിക്കണ്ട’, അഭ്യർത്ഥിച്ചാൽ മതി

തിരുവനന്തപുരം: താഴ്മയായി അപേക്ഷിക്കുന്നുവെന്ന് ‘ ഒരിക്കലെങ്കിലും സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനായുള്ള അപേക്ഷാ ഫോമുകളില്‍ എഴുതാത്ത ഒരു മനുഷ്യൻ പോലും നമുക്കിടയിൽ ഉണ്ടാവാൻ ഇടയില്ല. പണ്ട് കാലം മുതൽക്കേ ഉപയോഗിച്ച് വന്ന ഒരു ശൈലിയായിരുന്നു അത്. കാലം മാറുന്നതിനനുസരിച്ചു എല്ലാം മാറിയതോടെ ഇനി മുതൽ ആ പദവും എടുത്തു മാറ്റുകയാണെന്ന് സർക്കാർ ഉത്തരവ്. താഴ്മയായി അപേക്ഷിക്കുന്നുവെന്ന പദം ഇനി അപേക്ഷാ ഫോമുകളില്‍ എഴുതേണ്ടതില്ലെന്ന് സർക്കാർ വ്യക്തമാക്കി.

Also Read:സംസ്ഥാനത്ത് സർക്കാർ അനാസ്ഥ തുടരുന്നു, സമരം നാലാം ദിവസം, പൊറുതി മുട്ടി പൊതുജനം

‘അപേക്ഷിക്കുന്നു’ അല്ലെങ്കില്‍ ‘അഭ്യര്‍ത്ഥിക്കുന്നു’ എന്ന് മാത്രം ഇനി മുതൽ ഉപയോഗിച്ചാൽ മതിയെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെല്ലാം ഉത്തരവ് ബാധകമാണ്. മുൻപ് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി അപേക്ഷയെഴുതുമ്പോള്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന് ചേര്‍ക്കുന്ന കീഴ്‌വഴക്കമുണ്ടായിരുന്നു. ഇതിന് ഒരുപാട് കാലങ്ങളുടെ പഴക്കമുണ്ട്.

അടുത്തിടെയായി ധാരാളം സാമൂഹികവും, സാംസ്കാരികവുമായ മുന്നേറ്റങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. ‘സാർ’ എന്ന വിളി പോലും ഒഴിവാക്കാൻ നിർദ്ദേശിച്ചത് മാസങ്ങൾക്കു മുൻപാണ്. ആരൊക്കെയോ പിന്തുടർന്ന് പോന്ന അടിമ വ്യവസ്ഥിതിയിൽ നിന്നും കേരളത്തെ പുതിയ മാതൃകയിലേക്ക് മാറ്റി നിർമ്മിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button