ബെംഗളൂരു: ഹിജാബ് ധരിക്കാന്‍ അനുവദിക്കാതെ തങ്ങള്‍ പരീക്ഷ എഴിതില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍ നിലപാട് അറിയിച്ചു. എന്നാല്‍, ഈഗോ ഉപേക്ഷിച്ച് , വിദ്യാര്‍ത്ഥിനികളോട് 10-ാം ക്ലാസ് പരീക്ഷയെഴുതാനാവശ്യപ്പെട്ട് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. ഈഗോ ഉപേക്ഷിച്ച് പരീക്ഷയ്ക്ക് ഹാജരാകൂവെന്നും ഭൂരിപക്ഷം വിദ്യാര്‍ത്ഥിനികളും ഹൈക്കോടതി വിധിയും സര്‍ക്കാര്‍ വിജ്ഞാപനവും പിന്തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also : രോഗികള്‍ക്ക് ആശ്വാസ വാര്‍ത്ത, സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുകള്‍ക്ക് 50 ശതമാനം വരെ കിഴിവ്
പരീക്ഷയ്ക്ക് ഹാജരാകാത്തവര്‍ക്ക് ഒരു മാസത്തിന് ശേഷം വീണ്ടും പരീക്ഷ നടത്തും. അതുകഴിഞ്ഞാല്‍ മറ്റൊരു അവസരം ലഭ്യമാകില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
‘പരീക്ഷകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് വിദ്യാര്‍ത്ഥിനികള്‍ ഹാജരാകുമെന്ന് വിശ്വാസമുണ്ട്. ആവര്‍ത്തിച്ച് അപേക്ഷിക്കുകയാണ്. അഹന്ത വെടിയാന്‍ നിങ്ങള്‍ തയ്യാറാകണം. മറ്റ് പലര്‍ക്കും വേണ്ടി നിങ്ങള്‍ ബലിയാടാകരുത്’, മന്ത്രി നാഗേഷ് കൂട്ടിച്ചേര്‍ത്തു.
17 ലക്ഷത്തോളം കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. ഇതില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 3,444 പരീക്ഷാ കേന്ദ്രങ്ങളിലായി തിങ്കളാഴ്ച എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കും.
Post Your Comments