IdukkiKeralaLatest NewsNews

‘മാർട്ടിൻ വന്ന് ബീഫ് ചോദിച്ചു, തീർന്നെന്ന് പറഞ്ഞപ്പോൾ പ്രകോപിതനായി’, തട്ടുകടയിലെ വെടിവെപ്പിൽ വിശദീകരണവുമായി കടയുടമ

ഇടുക്കി: തട്ടുകടയിലെ വെടിവെപ്പിൽ വിശദീകരണവുമായി കടയുടമ സൗമ്യ രംഗത്ത്. മാർട്ടിൻ ബീഫ് ചോദിച്ചാണ് വന്നതെന്നും, തീർന്നെന്ന് പറഞ്ഞപ്പോൾ പ്രകോപിതനായെന്നും കടയുടമ പറഞ്ഞു. ബഹളം വയ്ക്കരുതെന്ന് കടയിലെ മറ്റുള്ളവര്‍ ആവശ്യപ്പെട്ടതാണ് ഇയാള്‍ പ്രകോപിതനാകാൻ കാരണമെന്ന് വ്യക്തമാക്കിയ സൗമ്യ കടയില്‍ നിന്ന് 200 മീറ്റര്‍ മാറിയാണ് വെടിവെപ്പ് നടന്നതെന്നും വ്യക്തമാക്കി.

Also Read:റമദാൻ: പ്രതിദിനം നാലു ലക്ഷം പേർ ഉംറയ്ക്ക് എത്തുമെന്ന് സൗദി

‘രാത്രി പത്തരയോടെ ബീഫ് ആവശ്യപ്പെട്ടാണ് മാര്‍ട്ടിന്‍ കടയിലെത്തുന്നത്. എന്നാല്‍, ഇത് തീര്‍ന്നെന്ന് അറിയിച്ചതോടെ ഇയാള്‍ ബഹളമുണ്ടാക്കി. ഇത് കടയില്‍ പാഴ്സല്‍ വാങ്ങാനെത്തിയ യുവാക്കള്‍ ചോദ്യം ചെയ്തു. മാര്‍ട്ടിന്‍ പിന്നാലെ വീട്ടില്‍ പോയി തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തെറിവിളിയിലാണ് ആദ്യം ബഹളം തുടങ്ങിയത്. പിന്നീട് വണ്ടി കുറെ തവണ കറക്കിയതിന് ശേഷം അയാൾ വെടിവയ്ക്കുകയായിരുന്നു. കടയില്‍ നിന്ന് 200 മീറ്റര്‍ മാറിയാണ് വെടിവെപ്പ് നടന്നത്. ഒരാള്‍ കൊല്ലപ്പെട്ട വിവരം പിന്നീടാണ് അറിയുന്നത്’, സൗമ്യ പറഞ്ഞു.

അതേസമയം, ഇന്നലെ രാത്രി നടന്ന വെടിവെപ്പിൽ കീരിത്തോട് സ്വദേശി സനല്‍ സാബുവാണ് കൊല്ലപ്പെട്ടത്. തലയ്ക്ക് വെടിയേറ്റ സനലിന്റെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപ് കോലഞ്ചേരി ആശുപത്രിയിലെ ഐസിയുവിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button