Latest NewsNewsIndia

ചൈനീസ് അതിര്‍ത്തിക്ക് സമീപം ഇന്ത്യന്‍ വ്യോമസേനയുടെ ശക്തിപ്രകടനം

ന്യൂഡല്‍ഹി: വ്യോമാഭ്യാസത്തിനിടെ ഇന്ത്യന്‍ ആര്‍മിയുടെ എയര്‍ബോണ്‍ റാപിഡ് റെസ്പോണ്‍സ് ടീമിലെ 600 ഓളം പാരാട്രൂപര്‍മാര്‍ സിലിഗുരി ഇടനാഴിക്ക് സമീപം ആകാശത്ത് നിന്ന് ചാടിയിറങ്ങി ശക്തി പ്രകടനം നടത്തി. ചൈനയുടെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ പ്രദേശം. മാര്‍ച് 24, 25 തീയതികളില്‍ നടന്ന അഭ്യാസത്തിനിടെയായിരുന്നു ഈ പ്രകടനം.

Read Also : ക്ഷമ ചോദിക്കുമ്പോൾ മനുഷ്യർ വലുതാവുകയാണ്, വിനായകന്റെ മികച്ച കഥാപാത്രങ്ങള്‍ കാണാഗ്രഹിക്കുന്നു: പിന്തുണയുമായി ശാരദക്കുട്ടി

തന്ത്രപ്രധാനമായ മേഖലയില്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇത്തരത്തില്‍ രണ്ടാമത്തെ അഭ്യാസമാണ് നടക്കുന്നത്. വാണിജ്യപരമായും ഭൂമിശാസ്ത്രപരമായും, തന്ത്രപരമായും രാജ്യത്തിന്റെ ഒരു പ്രധാന പ്രദേശമായ സിലിഗുരി ഇടനാഴിയെ ഇന്ത്യയുടെ ‘ചികന്‍ നെക്’ എന്നും വിളിക്കുന്നു.

നേപാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന ഒരു ഭൂപ്രദേശമാണ് സിലിഗുരി ഇടനാഴി, ചൈനയുമായുള്ള അതിര്‍ത്തിയും സമീപത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button