കൊല്ലം: കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ ഉൾപ്പെടെ നാലുപേർ അറസ്റ്റില്‍. ആറ്റിങ്ങൽ കിഴുവില്ലം പറയത്ത് കോണം പടിഞ്ഞാറ്റെവിള പുത്തൻവീട്ടിൽ വിഷ്ണു(27), ഭാര്യ സൂര്യ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന കൊല്ലം തൃക്കടവൂർ മുരന്തൽ ചേരി സരിതാ ഭവനിൽ അഭയ്ബാബു (21), കൊല്ലം കടപ്പാക്കട ശാസ്ത്രി ജംഗ്ഷനിൽ ഇടയിലഴികം പുരയിടത്തിൽ ഉണ്ണിക്കൃഷ്ണൻ (27) എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Read Also : ഗാന്ധി കുടുംബമില്ലെങ്കില്‍ കോണ്‍ഗ്രസില്ല, രാഹുൽ ഗാന്ധി ആ പറഞ്ഞത് ശരിയായില്ല: മണി ശങ്കര്‍ അയ്യർ
ഞായറാഴ്ച പുലർച്ചെയാണ് സംഭവം. വിശാഖപട്ടണത്തു നിന്നും കാറിൽ കൊല്ലം നഗരത്തിലേക്കു കൊണ്ടുപോകുകയായിരുന്ന 25 കിലോ കഞ്ചാവാണ് പിടികൂടിയത്. ദേശീയപാതയിൽ നീണ്ടകര ചീലാന്തി ജംഗ്ഷനു സമീപമാണ് ഇവരെ അറസ്റ്റ് ചെയ്തത്. തിരുപ്പതിയിൽ ക്ഷേത്ര ദർശനം നടത്തി മടങ്ങുന്നുവെന്ന വ്യാജേനയാണ് സംഘം കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇവർ സഞ്ചരിച്ച കാറിന്റെ ഡോർ ഭാഗത്തു പൊതികളാക്കി കഞ്ചാവ് ഒളിപ്പിച്ചിരിക്കുകയായിരുന്നു.
ചവറ പൊലീസ് ഇൻസ്പെക്ടർ എ നിസാമുദ്ദീൻ, ഡാൻസാഫ് എസ്ഐ ആർ. ജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments