പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്നാണ് അക്രമി എത്തിയത്. നിതീഷ് കുമാറിനെ കയ്യേറ്റം ചെയ്ത അക്രമിയെ പോലീസ് പിടികൂടി. നിതീഷ് കുമാറിന്റെ ജന്മനാടായ ഭക്ത്യാർപൂരിൽ നടന്ന പൊതുപരിപാടിക്കിടെയാണ് ആക്രമണം നടന്നത്.
സ്വാതന്ത്ര്യസമര സേനാനിയായ ശില്‍ഭദ്ര യാജിയുടെ പ്രതിമയില്‍ ആദരം അര്‍പ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. വേദിയിലേക്ക് അതിവേഗം നടന്നുവന്ന അക്രമി, പുറകിൽ നിന്ന് മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു. ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമിയെ പിടികൂടി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
બિહારના મુખ્યમંત્રી નીતિશ કુમાર પર હુમલો… બખ્તિયારપુરમાં થયેલા હુમલાનો LIVE વીડિયો#NitishKumar #Attack @SidDholakia pic.twitter.com/yfyK3yc8C5
— Pratik Gondaliya (@gondaliyapm) March 27, 2022
Post Your Comments