റിയാദ്: റമദാനിൽ പ്രതിദിനം നാലു ലക്ഷം പേർ ഉംറയ്ക്ക് എത്തുമെന്ന് സൗദി. കോവിഡ് പ്രോട്ടോക്കോളിൽ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും വിശ്വാസികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. സൗദി അറേബ്യയിലെ ഹജ്ജ് – ഉംറ വകുപ്പ് സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മശ്ശാത്താണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം ഘട്ടം ഘട്ടമായി തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഒരു ലക്ഷം പേരാണ് മസ്ജിദുൽ ഹറമിൽ പ്രതിദിനം ഉംറ ചെയ്ത് മടങ്ങുന്നത്. ഒരാഴ്ച്ച കൂടി ഈ വിധത്തിലായിരിക്കും തീർത്ഥാടകർ എത്തുക. എന്നാൽ, പിന്നീട് തീർത്ഥാടകരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ആദിവാസി യുവാവ് വനത്തിനുള്ളിൽ മരിച്ച നിലയിൽ : ശരീരത്തിൽ വെട്ടേറ്റ പാടുകൾ
Post Your Comments