കൊച്ചി: സംസ്ഥാനത്ത് രോഗികള്‍ക്ക് ആശ്വാസ വാര്‍ത്ത. സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുകള്‍ 13 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Read Also : ആള്‍ത്തിരക്കില്ലാത്ത ബീച്ചില്‍ ആണ്‍സുഹൃത്തിനെ കെട്ടിയിട്ട് കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു
ഇന്‍സുലിന് 20 മുതല്‍ 24 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭ്യമാണ്. കൂടാതെ, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ട് നല്‍കിവരുന്നുണ്ട്.
പൊതുജനങ്ങള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. സഞ്ജീബ്കുമാര്‍ പട്ജോഷി അഭ്യര്‍ത്ഥിച്ചു. മരുന്നുകളുടെ വിലക്കയറ്റം സംബന്ധിച്ചു വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് സപ്ലൈകോ ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് 96 സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളാണ് ഉള്ളത്. അഞ്ച് മേഖല മെഡിസിന്‍ ഡിപ്പോകളുമുണ്ട്.
Post Your Comments