Latest NewsIndia

‘മോദിസ്റ്റോറി’ : പ്രധാനമന്ത്രിയുടെ ജീവിതകഥകൾ പങ്കുവയ്ക്കുന്ന വെബ്സൈറ്റ് ലോഞ്ച് ചെയ്ത് പ്രവർത്തകർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തിലെ കഥകളും ഓർമ്മക്കുറിപ്പുകളും പങ്കുവെയ്ക്കുന്ന വെബ്സൈറ്റ് ആയ മോദിസ്റ്റോറി, https://modistory.in/  ലോഞ്ച് ചെയ്ത് ബിജെപി അനുഭാവികൾ. മഹത്തായ ഈ ഉദ്യമം ഔദ്യോഗികമായി ബംഗളുരുവിൽ ഉദ്ഘാടനം ചെയ്തത്, മഹാത്മാഗാന്ധിയുടെ ചെറുമകൾ സുമിത്രാ ഗാന്ധി കുൽക്കർണിയാണ്.

 

ഗുജറാത്ത് മുഖ്യമന്ത്രിയായി ആരംഭിച്ച ഇന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിൽ എത്തിനിൽക്കുന്ന നരേന്ദ്രമോദിയുടെ ജീവിതത്തിലെ നിർണായക സംഭവങ്ങൾ വെബ്സൈറ്റിൽ അവതരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ വെല്ലുവിളികളും വിജയങ്ങളും സാധാരണക്കാരുടെ മുന്നിൽ എത്തിക്കുക എന്നതാണ് വെബ്സൈറ്റിന്റെ ലക്ഷ്യം. ബിജെപി നേതാവായ ശ്രീ അനൂപ് ആന്റണിയാണ് ഇങ്ങനെയൊരു സംരംഭത്തിനു പിന്നിലെ നിശബ്ദ സാന്നിധ്യം. സ്വയം സേവകൻ, രാഷ്ട്രീയനേതാവ്, ഭരണാധികാരി
എന്നിങ്ങനെയുള്ള മോദിജിയുടെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളിൽ, അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരുടെ വ്യാഖ്യാനങ്ങളിലൂടെയാണ് കഥകൾ മുന്നോട്ടു പോകുന്നത്.

നരേന്ദ്രമോദിയുടെ ജീവിതത്തിൽ പലപ്പോഴായി കടന്നു പോയിട്ടുള്ള വ്യക്തികൾ, അദ്ദേഹവുമായുള്ള ഒരുപാട് അനുഭവങ്ങൾ പങ്കുവയ്ക്കുന്നവർ എന്നിവരുടെ അനുഭവക്കുറിപ്പുകളാണ് വെബ്സൈറ്റിൽ പ്രധാനമായും അടങ്ങിയിട്ടുള്ളത്. വായനക്കാരിൽ, പ്രധാനമന്ത്രിയെ കാണുകയോ ഏതെങ്കിലും രീതിയിൽ അദ്ദേഹവുമായി ഇടപഴകുകയോ ചെയ്തിട്ടുള്ളവർക്ക് തങ്ങളുടെ അനുഭവങ്ങൾ പങ്കു വെക്കാനുള്ള സൗകര്യവും വെബ്സൈറ്റ് അധികൃതർ നൽകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button