അബുദാബി: കര വഴിയെത്തുന്ന യാത്രക്കാർക്കുള്ള എൻട്രി നിയമങ്ങളിൽ പരിഷ്‌ക്കരണവുമായി യുഎഇ. കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവർക്കും വാക്സിനേഷൻ എടുത്ത യാത്രക്കാർക്കും കോവിഡ് പിസിആർ പരിശോധനകളില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാം. നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റാണ് ഇക്കാര്യം അറിയിച്ചത്.
യാത്രക്കാർക്ക് അവരുടെ പോർട്ട് ഓഫ് എൻട്രിയിൽ എത്തുമ്പോൾ ഒരു ഇഡിഇ ടെസ്റ്റ് നടത്തിയാൽ മതിയാകും, പോസിറ്റീവ് ആണെങ്കിൽ മാത്രം പിസിആർ പരിശോധന നടത്തിയാൽ മതി. ഇഡിഇ ഫലം ദൃശ്യമാകുന്നതുവരെ യാത്രക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.
Post Your Comments