Latest NewsUAENewsInternationalGulf

കര വഴിയെത്തുന്ന യാത്രക്കാർക്കുള്ള എൻട്രി നിയമങ്ങളിൽ പരിഷ്‌ക്കരണവുമായി യുഎഇ

അബുദാബി: കര വഴിയെത്തുന്ന യാത്രക്കാർക്കുള്ള എൻട്രി നിയമങ്ങളിൽ പരിഷ്‌ക്കരണവുമായി യുഎഇ. കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവർക്കും വാക്സിനേഷൻ എടുത്ത യാത്രക്കാർക്കും കോവിഡ് പിസിആർ പരിശോധനകളില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാം. നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ‘ഇത്രയും നിലവാരം കുറഞ്ഞ സ്ത്രീയുടെ വയറ്റിലാണ് ഞാൻ ജനിച്ചത് എന്നോർക്കുമ്പോൾ സങ്കടമുണ്ട്’: ചർച്ചയായി മകന്റെ കുറിപ്പ്

യാത്രക്കാർക്ക് അവരുടെ പോർട്ട് ഓഫ് എൻട്രിയിൽ എത്തുമ്പോൾ ഒരു ഇഡിഇ ടെസ്റ്റ് നടത്തിയാൽ മതിയാകും, പോസിറ്റീവ് ആണെങ്കിൽ മാത്രം പിസിആർ പരിശോധന നടത്തിയാൽ മതി. ഇഡിഇ ഫലം ദൃശ്യമാകുന്നതുവരെ യാത്രക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.

Read Also: 6 മാസം മുമ്പ് പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് നാടുവിട്ടു: യുവതിയും കാമുകനും അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button