COVID 19corona positive storiesLatest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 341 കേസുകൾ

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 341 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 834 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: ബാറില്‍ ജീവനക്കാരുമായി വാക്കേറ്റത്തെ തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം : ഓട്ടോ ഡ്രൈവര്‍ മരിച്ചു

8,89,793 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,63,564 പേർ രോഗമുക്തി നേടി. 2,302 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 23,927 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 321,784 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം, രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: രക്ഷിതാക്കളുടെ അശ്രദ്ധ മൂലം കുട്ടികൾക്കുണ്ടാകുന്ന അപകടം: 21 രക്ഷിതാക്കൾക്ക് പിഴ ചുമത്തി അബുദാബി

shortlink

Related Articles

Post Your Comments

Related Articles


Back to top button