AlappuzhaKeralaNattuvarthaLatest NewsNews

പെൺകുട്ടി എന്റെ പേരിൽ കുറ്റം ആരോപിച്ചു, അത് മാത്രമാണ് എല്ലാവർക്കും അറിയാവുന്നത്: പ്രതികരണവുമായി ശ്രീകാന്ത് വെട്ടിയാർ

ആലപ്പുഴ: മീ ടൂ ആരോപണത്തെത്തുടർന്ന് തനിക്കെതിരായി ഉയർന്ന പീഡനക്കേസിനെക്കുറിച്ച് പ്രതികരണവുമായി സോഷ്യൽ മീഡിയ താരം ശ്രീകാന്ത് വെട്ടിയാർ രംഗത്ത്. പെൺകുട്ടി തന്റെ പേരിൽ കുറ്റം ആരോപിച്ചു എന്നത് മാത്രമാണ് എല്ലാവർക്കും അറിയാവുന്നതെന്നും ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങൾ ആഘോഷവുമാക്കുകയായിരുന്നു എന്നും ശ്രീകാന്ത് പറയുന്നു.

തനിക്കുമേൽ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണെന്നും സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് തന്റെ ഭാഗം പറഞ്ഞാൽ ആരാണ് വിശ്വാസത്തിലെടുക്കുകയെന്നും ശ്രീകാന്ത് ചോദിക്കുന്നു. ഏതെങ്കിലും വിധേന കേസിൽ നിന്ന് രക്ഷപ്പെടാനുള്ള സാമ്പത്തിക ശേഷിയോ, പിടിപാടോ തനിക്കില്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

എതിർ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോർട്ടും തനിക്കില്ലെന്നും അതിനാൽ, ഞാൻ കേസ് അട്ടിമറിക്കും എന്നൊരു ചിന്ത വേണ്ടെന്നും ശ്രീകാന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ശ്രീകാന്ത് വെട്ടിയറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സൈക്കിൾ റോഡിലിറക്കാൻ ലൈസൻസ് വേണമെന്ന് അമ്മ പറഞ്ഞു: 4 ആം ക്ലാസ്സുകാരൻ പൊലീസ് സ്റ്റേഷൻ കയറി, സംഭവം കേരളത്തിൽ

പെൺകുട്ടി എന്റെ പേരിൽ കുറ്റം ആരോപിച്ചു. അത് മാത്രമാണ് എല്ലാവർക്കും അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങൾ ആഘോഷവുമാക്കി.
സത്യം എന്താണെന്ന് നിങ്ങളിൽ ഒരാൾക്ക് പോലും അറിയില്ല. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാൽ ആരാണ് വിശ്വാസത്തിലെടുക്കുക.. അതുകൊണ്ട് എനിക്കുമേൽ ആരോപിക്കപ്പെട്ട കുറ്റം നിയമപരമായി നേരിടുകയാണ്. കോടതിയാണ് ശരിയും തെറ്റും വിധിക്കേണ്ടത്. കോടതി മുഖേന സത്യവും നിങ്ങൾ അറിയും.

ഏതെങ്കിലും വിധേന കേസിൽ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ, പിടിപാടോ എനിക്കില്ല. എതിർ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോർട്ടും എനിക്കില്ല. അതിനാൽ ഞാൻ കേസ് അട്ടിമറിക്കും എന്നൊരു ചിന്തയും വേണ്ട. നിയമം സത്യസന്ധമായി തന്നെ മുന്നോട്ട് പോവും. നീതി ന്യായ വ്യവസ്ഥയിൽ എനിക്ക് വിശ്വാസമുണ്ട്. ബഹുമാനപ്പെട്ട കോടതിയുടെ വിധിക്ക് ശേഷം ഇതിനെപ്പറ്റി ഞാൻ സംസാരിക്കാം.. ആൾക്കൂട്ട ആക്രമണങ്ങളും, തെറിവിളികളും തുടർന്നുകൊള്ളുക. കമന്റ് ബോക്സ്‌ ഓഫ്‌ ചെയ്തിടില്ല. ഓരോരുത്തർക്കും സംതൃപ്തി വരുംവരെ ആക്രമിച്ചുകൊള്ളുക..

shortlink

Related Articles

Post Your Comments

Related Articles


Back to top button