NattuvarthaLatest NewsKeralaNewsIndia

‘ഞങ്ങൾ ഡൽഹി പോലീസിനോട് മലയാളത്തിൽ മാറ് എന്ന് പറഞ്ഞു, ഹിന്ദിയിൽ മാറ് എന്നാൽ തല്ലിക്കോ എന്നാണെന്ന് ആരും പറഞ്ഞില്ല’

കെ റെയിലിനെതിരെ സമരം ചെയ്യാൻ ഡൽഹിയിൽ പോയ കോൺഗ്രസ് നേതാക്കൾ തല്ലും കൊണ്ട് തിരിച്ചു വന്നതോടെ ട്രോളുകൾ കൊണ്ട് ആറാട്ട് നടത്തി സോഷ്യൽ മീഡിയ. ഇതിലും നല്ല തല്ല് കേരളത്തിൽ കിട്ടില്ലേ എന്നതായിരുന്നു ആദ്യത്തെ ട്രോൾ. ഹൈബി ഈഡനും, രമ്യ ഹരിദാസുമായിരുന്നു ട്രോളുകളിലെ പ്രധാന താരങ്ങൾ. ഒരു സ്ത്രീ എന്ന പരിഗണന പോലും തനിക്ക് അവിടെ വച്ച് ലഭിച്ചില്ലെന്നായിരുന്നു രമ്യാ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞത്. സത്യം എന്തുമാകട്ടെ സംഭവം സോഷ്യൽ മീഡിയയിൽ കുറച്ച് കാലത്തേക്ക് ഹിറ്റായിത്തന്നെ ഓടിക്കൊണ്ടിരിക്കും എന്നതിൽ സംശയിക്കാൻ ഒന്നുമില്ല.

Also Read:പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ 800 അവശ്യമരുന്നുകൾക്ക് വില ഉയരുന്നത് എന്തുകൊണ്ട്?

സംഭവത്തെ തുടർന്ന് വന്ന വാട്സാപ്പ് കോമഡികൾ ട്രോളുകളെക്കാൾ ചിരിയുളവാക്കുന്നതായിരുന്നു. ഞങ്ങൾ ഡൽഹി പോലീസിനോട് മലയാളത്തിൽ മാറ് മാറെന്ന് പറഞ്ഞു, പക്ഷെ ഹിന്ദിയിൽ മാറ് എന്നാൽ തല്ലിക്കോ എന്നാണെന്ന് ഒരു തെണ്ടിയും പറഞ്ഞില്ലെന്ന് തുടങ്ങുന്ന ട്രോളുകൾ ഇപ്പോഴും നിലച്ചിട്ടില്ല. കെ റെയിൽ സമരക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ വണ്ടിയിലെ പെട്രോൾ തീർന്നത് പോലെ ഈ സംഭവവും എങ്ങനെയെങ്കിലും മായ്ച്ചു കളയാനാണ് കോൺഗ്രസ്‌ അണികൾ ശ്രമിക്കുന്നത്.

അതേസമയം, കെ റെയിൽ സമരത്തിൽ നിലവിൽ ജനങ്ങളുടെ പക്ഷമാണ് വിജയിച്ചു നിൽക്കുന്നത്. അവരുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് സർവ്വേ നടപടികൾ നിർത്തി വച്ചതോടെ താൽക്കാലികമായി വിജയിച്ചിരിക്കുന്നത്. എന്നാൽ, കേന്ദ്രം അനുമതി തരുമെന്ന സർക്കാർ വിശ്വാസത്തെ ജനങ്ങൾ ഭയന്നെ മതിയാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button