മുംബൈ: രവീന്ദ്ര ജഡേജയെ നായകനാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തീരുമാനത്തെ വിമർശിച്ച് വിരാട് കോഹ്‌ലിയുടെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ. ജഡേജ ക്യാപ്റ്റനായി ഇതുവരെ ഒരു ടീമിനെ നയിച്ചിട്ടില്ലെന്നും മികച്ച താരം നല്ല ക്യാപ്റ്റനാവണമെന്നില്ലെന്നും രാജ്കുമാര്‍ ശര്‍മ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് രാജ്കുമാര്‍ ശര്‍മ ഇക്കാര്യം തുറന്നടിച്ചത്.
‘ലോകത്തിലെ മുന്‍നിര ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജയെന്നതില്‍ സംശയമില്ല. പക്ഷെ, അദ്ദേഹം ക്യാപ്റ്റനായി ടീമിനെ നയിച്ചിട്ടില്ല. നായകനായുള്ള അനുഭവ സമ്പത്തുമില്ല. അതുകൊണ്ടു തന്നെ ഇതു ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. ചിലപ്പോള്‍ ഒരു മികച്ച ക്രിക്കറ്റര്‍ നല്ലൊരു ക്യാപ്റ്റനാവണമെന്നില്ല. മാത്രമല്ല നല്ലൊരു ക്യാപ്റ്റന്‍ മികച്ച താരമാവണമെന്നുമില്ല’ രാജ്കുമാര്‍ ശര്‍മ പറഞ്ഞു.
അതേസമയം, രവീന്ദ്ര ജഡേജയുടെ ക്യാപ്റ്റന്‍സിയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് ഐപിഎല്‍ 15-ാം സീസണിലെ ഉദ്‌ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുക. മുൻ ക്യാപ്റ്റൻ എംഎസ് ധോണിയും ഇന്ന് കളിക്കും.
Read Also:- പല്ലിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം മഞ്ഞൾ!
കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളാണ് ചെന്നൈയും കൊല്‍ക്കത്തയും. പരിക്കേറ്റ് എംഎസ് ധോണി കളിക്കാതിരുന്ന മത്സരങ്ങളിൽ സുരേഷ് റെയ്‌ന ടീമിനെ നയിച്ചിട്ടുണ്ട്. ധോണിയും റെയ്നയും അല്ലാതെ, സിഎസ്കെയെ നയിക്കുന്ന ആദ്യ താരമാണ് രവീന്ദ്ര ജഡേജ.
Post Your Comments