ന്യൂഡൽഹി: രാജ്യത്ത് പാരസെറ്റമോൾ ഉൾപ്പെടെയുള്ള അവശ്യമരുന്നുകളുടെ വില വർധിക്കും. 800 ഓളം അവശ്യമരുന്നുകൾക്ക് ആണ് വില കുത്തനെ ഉയരുക. ഈ കലണ്ടർ വർഷം മുതൽ, വോൾസേൽ പ്രൈസ് ഇൻഡെക്സ് 10.7 ശതമാനം വർധിപ്പിക്കാൻ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രെെസിംഗ് അതോറിറ്റി ആണ് തീരുമാനിച്ചത്. ഏപ്രിൽ ഒന്ന് മുതൽ വില വർധനവ് നിലവിൽ വരും.
അടിയന്തര മരുന്നുകളുടെ ദേശീയ പട്ടികയിലുള്ള 800 മരുന്നുകളുടെ വില 10.7 ശതമാനം ഉയരും. പനി, ഇൻഫെക്ഷൻ, ഹൃദയ സംബന്ധമായ രോഗങ്ങൾ, രക്തസമ്മർദ്ദം, ത്വക് രോഗങ്ങൾ, അനീമിയ തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് വർധിക്കുക. ഇത്തരം അസുഖങ്ങൾക്ക് നൽകുന്ന മരുന്നുകളായ paracetamol, phenobarbitone, phenytoin sodium, azithromycin, ciprofloxacin, hydrochloride, metronidazole തുടങ്ങിയവർക്ക് വില കുതിച്ചുയരും.
അവശ്യമരുന്നുകളായതിനാൽ, ഇവയുടെ വില വർധിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. എന്നാല്‍, കോവിഡ് കാലത്ത് ഈ മരുന്നുകൾക്ക് ആവശ്യം കൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വില വര്‍ധനവിന് കേന്ദ്രം അനുമതി നല്‍കിയത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നൽകിയ ഡബ്ല്യുപിഐ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റം. 2013ലെ ഡ്രഗ്‌സ് (വില നിയന്ത്രണ) ഉത്തരവിലെ വ്യവസ്ഥകൾ പ്രകാരമുള്ള തുടർനടപടികൾക്കായി ഇത് ബന്ധപ്പെട്ട എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുത്തുകയാണെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി നോട്ടീസ് ഇറക്കി.
Post Your Comments