ഡൽഹി: ഇന്ധനവില വർദ്ധിപ്പിച്ചതിന് കാരണം ഉക്രൈൻ യുദ്ധമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. റഷ്യയും ഉക്രൈനും തമ്മിൽ നടക്കുന്ന യുദ്ധം മൂലം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു. ഇത് ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി.
‘ഇന്ത്യയില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ഇന്ധനത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യപ്പെടുന്നതാണ്. റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധത്തിന്റെ ഭാഗമായി, അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുതിച്ചുയർന്നു. അതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല’ നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു.
‘2004 മുതല്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമത്തിലാണ് നമ്മൾ. ഇതിനായി രാജ്യത്തിന് ആവശ്യമായ ഇന്ധനം സ്വയം ഉത്പാദിപ്പിക്കാൻ കഴിയണം. വൈകാതെ തന്നെ ഇന്ത്യയ്ക്ക് 40,000 കോടി രൂപയുടെ എഥനോള്‍, മെഥനോള്‍, ബയോ എഥനോള്‍ എന്നിവയുടെ ഉത്പാദന സമ്പദ്‌വ്യവസ്ഥ ഉണ്ടാകും. പെട്രോളിയം ഇറക്കുമതിയെ രാജ്യം ആശ്രയിക്കുന്നതിനെ ഇത് കുറയ്ക്കും. കൂടാതെ, ഇന്ത്യയിലെ മുന്‍നിര കാര്‍, ഇരുചക്രവാഹന നിർമ്മാതാക്കൾ ഫ്‌ളെക്സ് – ഫ്യുവല്‍ എഞ്ചിനുകളെ ആശ്രയിക്കാൻ ഒരുങ്ങുകയാണ്. ഉടന്‍ തന്നെ അവ വിപണിയില്‍ എത്തും’ അദ്ദേഹം വിശദമാക്കി.
Post Your Comments