ദുബായ്: ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിച്ച് എമിറേറ്റ്സ് എയർലൈൻസ്. കോവിഡ് വൈറസ് വ്യാപനത്തിന് മുമ്പുള്ളത് പോലെ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള എല്ലാ സർവീസുകളും വീണ്ടും ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. ഏപ്രിൽ ഒന്നു മുതലാണ് എമിറേറ്റ്സിന്റെ ഇന്ത്യയിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നത്. ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് ആഴ്ചയിൽ 170 സർവീസുകളാണ് എമിറേറ്റ്‌സ് നടത്തുക.
കൊച്ചിയിലേക്ക് ആഴ്ചയിൽ 14 ഉം തിരുവനന്തപുരത്തേക്ക് ഏഴ് സർവീസുകളും നടത്തുന്നതാണ്. മുംബൈ-35, ന്യൂഡൽഹി-28, ബെംഗളൂരു-24, ചെന്നൈ-21, ഹൈദരാബാദ്-21, കൊൽക്കത്ത-11, അഹമ്മദാബാദ്-9 തുടങ്ങിയവിടങ്ങളിലേക്കാണ് സർവ്വീസ് നടത്തുന്നത്. എയർ ബബിൾ കരാർ ഞായറാഴ്ച്ച അവസാനിക്കും. ഇതോടെ വിമാന സർവീസുകൾ പഴയപടിയാകും. അന്താരാഷ്ട്ര വ്യോമ ഗതാഗതത്തിന് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ മാർച്ച് 27ന് അവസാനിക്കാനിരിക്കെയാണ് പുതിയ നടപടി.
Post Your Comments