Latest NewsNewsInternational

തകര്‍ന്നുവീണ വിമാനത്തിലെ 132 യാത്രികരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന : അപകടത്തില്‍ ദുരൂഹതയെന്ന് നിഗമനം

ബെയ്ജിംഗ്: ചൈനയില്‍ തകര്‍ന്നുവീണ വിമാനത്തിലെ 132 യാത്രികരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന. ചൈന ഈസ്റ്റേണ്‍ എയര്‍ലൈനിന്റെ എംയു 5735 എന്ന വിമാനം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തകര്‍ന്ന് വീണത്. കുന്‍മിംഗില്‍ നിന്നും ഗുംഗ്‌ഷോവിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

Read Also : സുരക്ഷാ ഭീഷണി, രാജ്യത്ത് ഇതുവരെ 320 മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചുവെന്ന് കേന്ദ്രം

അപകടത്തില്‍ എല്ലാവരും മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും, ചൈന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ആകെ 123 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും അപകടത്തില്‍ മരിച്ചതായി വ്യോമയാന മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. മരിച്ചയാളുകളില്‍, 120 പേരുടെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയാകുകയും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം, വിമാനത്തിന്റെ ആദ്യത്തെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് നിഗമനം. വിമാനം അമിത വേഗതയില്‍ സഞ്ചരിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button