Latest NewsKerala

വിമര്‍ശനങ്ങള്‍ കനക്കുന്നതിനിടെ വിനായകന്റെ മറുപടി, പാഞ്ചാലിയുടെ ചിത്രമിട്ട്

എറണാകുളം: ‘ഒരുത്തീ’ പ്രമോഷന്‍ വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ മീ ടൂ പരാമര്‍ശത്തിനെതിരായ വിമര്‍ശനം കനക്കുന്നതിനിടെ മറുപടിയുമായി വിനായകന്‍. പതിവ് ശൈലിയില്‍ വാക്കുകളൊന്നും കുറിക്കാതെ ഒരു ചിത്രം മാത്രമായിരുന്നു പ്രതികരണം. പഞ്ചപാണ്ഡവരും പാഞ്ചാലിയും ഉള്ള ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്താണ് വിനായകന്‍ ഉദ്ദേശിച്ചതെന്ന് ഊഹിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

എന്നാൽ, പാഞ്ചാലിയെ ആണ് ഉദ്ദേശിച്ചതെങ്കിൽ അവർ നിയമപ്രകാരം ഭാര്യാഭർത്താക്കന്മാർ ആണെന്നും അല്ലാതെ അങ്ങോട്ട് പോയി ചോദിച്ചു നടക്കുകയല്ല എന്നും ചിലർ കമന്റ് ഇട്ടിട്ടുണ്ട്.

അതേസമയം, വിനായകൻ പത്രസമ്മേളനത്തിൽ പറഞ്ഞത് ഇങ്ങനെ,

എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടു എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’

shortlink

Related Articles

Post Your Comments

Related Articles


Back to top button