മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ മത്സരത്തിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തയ്യാറായിക്കഴിഞ്ഞുവെന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ടീമിൽ ഏത് പൊസിഷനിൽ ബാറ്റ് ചെയ്യണമെന്ന് കളിയുടെ സാഹചര്യത്തിന് അനുസരിച്ച് തീരുമാനിക്കുമെന്നും, മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനാണ് ആഗ്രഹമെന്നും ശ്രേയസ് അയ്യർ പറഞ്ഞു.
‘ഇന്ത്യന്‍ വെറ്ററന്‍ താരം അജിന്‍ക്യ രഹാനെയും ഓസ്ട്രേലിയൻ ടെസ്റ്റ് നായകൻ പാറ്റ് കമ്മിൻസും ഉൾപ്പെട്ട ടീമിനെ നയിക്കുന്നത് വലിയ അംഗീകാരമാണ്. സീസണിൽ, കെകെആറിന്‍റെ സമീപനത്തെക്കുറിച്ച് ക്യാപ്റ്റനെന്ന നിലയിൽ തെല്ലും സംശയമില്ല. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനാണ് ആഗ്രഹമെങ്കിലും കളിയുടെ സഹചര്യത്തിന് അനുസരിച്ചായിരിക്കും തീരുമാനം’ ശ്രേയസ് അയ്യർ പറഞ്ഞു.
Read Also:- വെറും വയറ്റില്‍ ഈ ഭക്ഷണങ്ങൾ കഴിക്കാന്‍ പാടില്ല!
ഐപിഎൽ താരലലേലത്തിൽ 12 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. അതേസമയം, ഐപിഎൽ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതോടെ സമ്മർദം കൂടുമെന്ന് കെകെആർ പരിശീലകൻ ബ്രണ്ടൻ മക്കല്ലം പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 25 ശതമാനം കാണികള്‍ക്കാണ് മുംബൈയിലെയും പുനെയിലേയും സ്റ്റേഡിയങ്ങളില്‍ പ്രവേശനം.
Post Your Comments